പ്ലസ്ടുക്കാരുടെ ഇണക്കങ്ങളും പിണക്കങ്ങളുമായി 'ഫോര്‍' ട്രെയ്ലർ
text_fields'പറവ' എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേരായ അമല്‍ ഷാ, ഗോവിന്ദ പൈ, മങ്കിപ്പെന്‍ ഫെയിം ഗൗരവ് മേനോന്‍, നൂറ്റിയൊന്ന് ചോദ്യങ്ങള്‍ ഫെയിം മിനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന 'ഫോര്‍' എന്ന ചിത്രത്തിന്‍റെ ആദ്യ ഒഫിഷ്യൽ ട്രെയ്ലർ റിലീസായി. പ്രശസ്ത താരങ്ങളായ ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, അജു വർഗീസ്, സിദ്ദിഖ്, നിഖില വിമൽ തുടങ്ങിയവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.
ബ്ലൂം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ വേണു ഗോപാലകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മമിത ബൈജു, ഗോപികാ രമേശ് എന്നിവര്‍ നായികമാരാവുന്നു. സിദ്ധിഖ്, ജോണി ആന്‍റണി, സുരേഷ് കൃഷ്ണ, അലന്‍സിയര്‍, സാധിക, പ്രശാന്ത് അലക്‌സാണ്ടർ, സ്മിനു, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വിധു ശങ്കര്‍, വൈശാഖ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന സിനിമയുടെ ഛായാഗ്രഹണം പ്രകാശ് വേലായുധന്‍ നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.
എഡിറ്റര്‍-സൂരജ് ഇ.എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, പ്രൊജ്ക്റ്റ് ഡിസൈനര്‍-റഷീദ് പുതുനഗരം, കല-ആഷിക്ക് എസ്, മേക്കപ്പ്-സജി കാട്ടാക്കട, വസ്ത്രലാങ്കാരം-ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്-സിബി ചീരാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ചാക്കോ കാഞ്ഞൂപറമ്പന്‍, ആക്ഷന്‍-അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -ശ്രീക്കുട്ടന്‍, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.