Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2024 1:18 AM GMT Updated On
date_range 17 Aug 2024 5:13 AM GMTഗഗനചാരിക്ക് പ്രത്യേക ജൂറി പുരസ്കാരം
text_fieldsbookmark_border
തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ അരുൺ ചന്ദ് ഒരുക്കിയ ഗഗനചാരി പ്രത്യേക ജൂറി പുരസ്കാരം നേടി. പരീക്ഷണോന്മുഖമായ സമീപനത്തിലൂടെ ഭാവികാലത്തെ സറ്റയറായി അവതരിപ്പിച്ച ചിത്രം നിർമ്മിച്ചത് അജിത്കുമാർ സുധാകരനാണ്. ആടുജീവിതത്തിനു പിന്നാലെ കാതൽ ദ കോറും ഉള്ളൊഴുക്കും തടവും ഇരട്ടയുമൊക്കെ ഒന്നിലധികം പുരസ്കാരങ്ങൾ നേടി ശ്രദ്ധേയമായി.
മറ്റ് പുരസ്കാരങ്ങൾ:
- പ്രത്യേക പരാമർശം: കെ.ആർ ഗോകുൽ (ആടുജീവിതം)
- പ്രത്യേക പരാമർശം: കൃഷ്ണന് (ജൈവം)
- പ്രത്യേക പരാമർശം: സുധി കോഴിക്കോട് (കാതൽ ദ കോർ)
- മികച്ച രണ്ടാമത്തെ ചിത്രം- ഇരട്ട
- ബാലതാരം (ആൺ)- അവ്യുക്ത് മേനോൻ (പാച്ചുവും അദ്ഭുത വിളക്കും)
- ബാലതാരം (പെൺ)- തെന്നൽ അഭിലാഷ് (ശേഷം മൈക്കിൽ ഫാത്തിമ)
- കഥാകൃത്ത്- ആദർശ് സുകുമാരൻ (കാതൽ ദ കോർ)
- നവാഗത സംവിധായകൻ - ഫാസിൽ റസാക്ക് (തടവ്)
- ഛായാഗ്രാഹകൻ- കെ.എസ് സുനിൽ (ആടുജീവിതം)
- ചിത്രസംയോജകൻ- സംഗീത് പ്രതാപ് (ലിറ്റിൽ മിസ് റാവുത്തർ)
- ഡബ്ബിങ് ആര്‍ട്ടിസ്റ്റ് - റോഷന് മാത്യു (ഉള്ളൊഴുക്ക്, വാലാട്ടി)
- ആർട്ടിസ്റ്റ് (സ്ത്രീ ) - സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)
- വസ്ത്ര അലങ്കാരം - ഫെമിന ജബ്ബാർ (ഓ. ബേബി)
- മേക്കപ്പ് ആർട്ടിസ്റ്റ് - രഞ്ജിത്ത് അമ്പാടി (ആടുജീവിതം)
- ശബ്ദ ലേഖനം - ജയദേവൻ ചക്കാടത്ത്, അനിൽ ദേവൻ (ഉള്ളൊഴുക്ക്)
- ശബ്ദ മിശ്രണം- റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)
- കലാ സംവിധായകൻ - മോഹൻ ദാസ് (2018 എവരി വൺ ഈസ് എ ഹീറോ)
- പശ്ചാത്തല സംഗീതം: മാത്യൂസ്
- പുളിക്കൽ (കാതല്‍ ദി കോർ)
- സിങ്ക് സൗണ്ട് : ഷമീർ അഹമ്മദ് (ഒ. ബേബി)
- വിഷ്വൽ എഫക്ട്സ്- ആൻഡ്രൂ ഡിക്രൂസ്, വിശാഖ് ബാബു (2018 എവരി വൺ ഈസ് എ ഹീറോ)
- നൃത്തസംവിധാനം- ജിഷ്ണു (സുലേഖ മൻസിൽ)
രചനാവിഭാഗം:
- മികച്ച രചന: മഴവിൽ കണ്ണിലൂടെ സിനിമ (കിഷോർ കുമാർ)
- ചലച്ചിത്ര ലേഖനം- ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകൾ (ഡോ. എം.ആർ രാജേഷ്)
- പ്രത്യേക ജൂറി പരാമർശം (പുസ്തകം) - കാമനകളുടെ സാംസ്കാരിക സന്ദർഭങ്ങൾ (പി. പ്രേമചന്ദ്രൻ)
- പ്രത്യേക ജൂറി പരാമർശം (ലേഖനം) - ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തിൽ: ചരിത്രവും രാഷ്ട്രീയവും (കെ.ആർ അനൂപ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story