പാൻ ഇന്ത്യൻ ചിത്രവുമായി താരപുത്രൻ 'കിരീടി റെഡ്ഡി'; 'ജൂനിയർ'
text_fieldsഗാലി ജനാർദ്ദന റെഡ്ഡിയുടെ മകൻ കിരീടി സാൻഡൽവുഡിലേക്ക് അരങ്ങേറ്റം കുറിക്കുവാൻ ഒരുങ്ങുകയാണ്. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രത്തിന് ജൂനിയർ എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ എസ്.എസ് രാജമൗലി കിരീടിയുടെ കഠിനാധ്വാനത്തെയും അർപ്പണ മനോഭാവത്തെയും അഭിനന്ദിച്ചിരുന്നു.
കിരീടിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കൊണ്ടുള്ള ടീസറും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. യുവത്വവും ഊർജ്ജസ്വലതയും നിറഞ്ഞ താരം തന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. രാധാകൃഷ്ണ റെഡ്ഡി സംവിധാനം ചെയ്യുന്ന ജൂനിയർ നിർമ്മിക്കുന്നത് പ്രശസ്ത തെലുങ്ക് പ്രൊഡക്ഷൻ ഹൗസായ 'വാരാഹി ഫിലിം പ്രൊഡക്ഷൻസ്' ആണ്. വാരാഹി പ്രൊഡക്ഷൻ ഹൗസിന്റെ പതിനഞ്ചാമത്തെ ചിത്രം കൂടിയാണിത്, വമ്പൻ ബഡ്ജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ കിരീടി ഒരേസമയം നാല് ഭാഷകളിൽ നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. വി.രവിചന്ദ്രൻ, ജെനീലിയ റിതേഷ് ദേശ് മുഖ്, ശ്രീലീല തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് പേര് പ്രഖ്യാപിച്ചിരിക്കുന്നത്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്റെ സംഗീതം, ഐ ഓഫ് ബാഹുബലി മൂവി കെ സെന്തിൽ കുമാർ ഛായാഗ്രഹണം, രവീന്ദറിന്റെ കലാസംവിധാനം, ഇന്ത്യയിലെ മുൻനിര സ്റ്റണ്ട് സംവിധായകൻ പീറ്റർ ഹെയ്‌ന്റെ ആക്ഷൻ തുടങ്ങിയവരും ചിത്രത്തിന്റെ അണിയറയിലുണ്ട്. പി.ആർ.ഒ ശബരി
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.