'അമ്മയെ ലൈംഗിക തൊഴിലാളിയാക്കി'; ആലിയ ഭട്ട് ചിത്രത്തിന്‍റെ റിലീസ് തടയണമെന്ന് 'ഗംഗുഭായ്' കുടുംബം
text_fieldsമുംബൈ: ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം 'ഗംഗുഭായ് കത്യവാഡി'ക്കെതിരെ ഗംഗുഭായിയുടെ കുടുംബം രംഗത്ത്. തങ്ങളുടെ അമ്മയെ മോശമായി ചിത്രീകരിച്ച ബൻസാലി ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് കുടുംബം പരാതി നൽകി. മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സഞ്ജയ് ലീല ബൻസാലി ചിത്രം ഒരുക്കുന്നത്.
ഗംഗുഭായിയുടെ വളർത്തു മകൻ ബാബു റാവോജിയും കൊച്ചുമകൾ ഭാരതിയുമാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അമ്മയെ ഒരു ലൈംഗിക തൊഴിലാളിയായി ചിത്രീകരിച്ചുവെന്നും ജനങ്ങൾ അമ്മയെക്കുറിച്ച് പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറയുന്നുവെന്നും പരാതിയിൽ പറയുന്നു.
ചിത്രത്തിന്റെ ആദ്യ പ്രൊമോ വിഡിയോ പുറത്തുവന്നതിന് പിന്നാലെ ഗംഗുഭായിയുടെ കുടുംബം മുംബൈ കോടതിയെ സമീപിച്ചത്. സംവിധായകൻ സഞ്ജയ് ലീല ബൻസാലി, ആലിയ ഭട്ട്, ഹുസൈൻ സെയ്ദി എന്നിവർക്കെതിരെ കോടതി സമൻസ് അയച്ചു. സിനിമക്കെതിരായ നടപടികൾക്ക് ബോംബെ ഹൈകോടതി ഇടക്കാല സ്റ്റേ നൽകുകയായിരുന്നു.
വേശ്യകളുടെ അവകാശങ്ങൾക്കായി പോരാടിയ സാമൂഹിക പ്രവർത്തകയായ സ്ത്രീയാണ് ഗംഗുഭായിയെന്ന് അഭിഭാഷകൻ നരേന്ദ്ര ദുബെ വാദിച്ചു. ജവഹർലാൽ നെഹ്‌റു, മൊറാർജി ദേശായി, അടൽ ബിഹാരി വാജ്‌പേയി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ തെരഞ്ഞെടുപ്പ് കാലത്ത് അവരുടെ വീട് സന്ദർശിക്കാറുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
മാഫിയ ക്വീൻ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങുന്ന ചിത്രം ഈ മാസം 25ന് തീയറ്ററുകളിലെത്തും. ശന്തനു മഹേശ്വരി, അജയ് ദേവ്ഗൺ, വിജയ് റാസ്, ഹുമ ഖുറേഷി, ഇമ്രാൻ ഹഷ്മി, രോഹിത് സുഖ്വാനി എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.