Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
getting the golden visa before joining gold says prithviraj
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_right'ഗോള്‍ഡിൽ ജോയിന്‍...

'ഗോള്‍ഡിൽ ജോയിന്‍ ചെയ്യും മു​േമ്പ ഗോള്‍ഡന്‍ വിസ'

text_fields
bookmark_border

ദുബായ്:'ഗോള്‍ഡില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പേ ഗോള്‍ഡന്‍ വിസ' എന്ന കുറിപ്പുമായി പൃഥ്വിരാജ്. യു.എ.ഇ സർക്കാരി​െൻറ ഗോള്‍ഡന്‍ വിസ കൈപ്പറ്റുന്ന ചിത്രത്തോ​െടാപ്പമാണ്​ അദ്ദേഹം കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ടോവിനോ തോമസിനും പിന്നാലെയാണ്​പൃഥ്വിരാജും ഗോർഡൻ വിസക്ക്​ അർഹനായത്​. പ്രേമം സിനിമയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഗോള്‍ഡിൽ ജോയിന്‍ ചെയ്യാനിരിക്കുകയാണ് പൃഥ്വിരാജ്. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യു.എ.ഇ. ഭരണകൂടം നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ.


യു.എ.ഇ സുവർണ ജൂബിലിയുടെ ഭാഗമായി ഞായറാഴ്​ച പ്രഖ്യാപിച്ച പുതിയ പദ്ധതികളിൽ വിസ മേഖലയിൽ നിരവധി ഇളവ​ുകൾ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്​. ഗ്രീൻ, ഫ്രീലാൻസ്​ വിസക്ക്​ പുറമെ, ഗോൾഡൻ വിസ ലഭ്യമാകുന്നവരുടെ വിഭാഗത്തിൽ കൂടുതൽ പേരെ ഉൾക്കൊള്ളിച്ചത്​ ഇതിൽ പ്രധാനപ്പെട്ടതാണ്​. സയൻസ്​, എൻജിനീയറിങ്​, ആരോഗ്യം, വിദ്യഭ്യാസം, ബിസിനസ്​ മാനേജ്​മെൻറ്​, ടെക്​നോളജി മേഖലയിലെ സ്​പെഷലിസ്​റ്റുകൾ, സി.ഇ.ഒമാർ, മാനേജർമാർ എന്നിവർക്കും ഗോൾഡൻ വിസ ലഭിക്കും. പത്തുവർഷ വിസ ലഭിക്കുന്ന നടപടിക്രമങ്ങൾ എളുപ്പമാക്കാനും തീരുമാനിച്ചിട്ടുണ്ട്​. ഉയർന്ന നൈപുണ്യമുള്ളതും പ്രത്യേകതയുള്ളവരുമായ താമസക്കാർ, നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞർ, ഉന്നത വിജയികളായ വിദ്യാർഥികൾ എന്നിവർക്കാണ്​ നടപടിക്രമങ്ങൾ ലളിതമാക്കുക.

സ്പോൺസറുടെ ആവശ്യമില്ലാതെ യു.എ.ഇയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും സഹായിക്കുന്നതാണ്​ ഗോൾഡൻ വിസ. ഇത്​ അഞ്ച്​ വർഷത്തേക്ക് സിൽവർ വിസയായും അനുവദിക്കുന്നുണ്ട്​. കലാവധി കഴിഞ്ഞാൽ സ്വയം പുതുക്കുന്ന സംവിധാനവും ഇതിനുണ്ട്​. മലയാളികളടക്കം നിരവധി പേർക്ക്​ സമീപ മാസങ്ങളിൽ ഈ വിസ ലഭിച്ചിട്ടുണ്ട്​.

ബിസിനസ്​ യാത്രക്കാർക്ക്​ ആറു മാസം വരെ കഴിയാനുള്ള അനുമതി, നേരിട്ടുള്ള കുടുംബാംഗങ്ങൾക്ക്​ മാതാപിതാക്കളെ സ്​പോൺസർ ചെയ്യാനുള്ള അനുമതി, മാനുഷിക പരിഗണന അർഹിക്കുന്നവർക്ക്​ ഒരു വർഷം വിസ നീട്ടിനൽകും, രക്ഷിതാക്കൾക്ക്​ കുട്ടികളെ 25 വയസുവരെ സ്​​േപാൺസർ ചെയ്യാനുള്ള അനുമതി (നേരത്തെ ഇത്​ 18 ആയിരുന്നു) എന്നിവ പുതിയ റെസിഡൻസി ​ഭേദഗതിയിൽ പ്രധാനപ്പെട്ടതാണ്​.

ഞായറാഴ്​ച പ്രഖ്യാപിച്ച ഗ്രീൻ, ഫ്രീലാൻസ്​ വിസ സേവനങ്ങൾ വിദ്യാർഥികൾ, നിക്ഷേപകർ, ബിസിനസുകാർ, പ്രത്യേക വൈദഗ്ധ്യമുള്ളവർ എന്നിവരുൾപ്പെടെയുള്ളവർക്ക്​ പ്രയോജനപ്പെടും​. പതിവ്​ താമസ വിസകളിൽ നിന്ന്​ വ്യത്യസ്​തമായ ആനുകൂല്യങ്ങളും പദവികളും ​ഗ്രീൻ വിസക്കാർക്കുണ്ടാകുമെന്നും വ്യക്​തമാക്കിയിട്ടുണ്ട്​. ഏതെങ്കിലും കമ്പനിയുടെ ഭാഗമല്ലാതെ, സ്വന്തം നിലക്ക്​ നിലനിൽക്കാൻ ഇത്​ സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prithviraj Sukumarangolden visamoviegold
News Summary - getting the golden visa before joining gold says prithviraj
Next Story