ഗ്ലാഡിയേറ്റർ 2 ഡിജിറ്റൽ റിലീസ് ക്രിസ്മസ് തലേന്ന്
text_fieldsലണ്ടൻ: ഇതിഹാസ-ചരിത്ര ചലച്ചിത്രാസ്വാദകൾക്ക് ആവേശം പകർന്ന് ‘ഗ്ലാഡിയേറ്റർ 2’ ഈ ക്രിസ്മസിന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ എത്തും. വിഖ്യാത സംവിധായകൻ റിഡ്‌ലി സ്കോട്ടിന്റെ ത്രില്ലിംഗ് മൂവി ആരാധകർക്ക് ക്രിസ്മസ് ദിനത്തിൽ മികച്ച വിഭവമാകും.
സ്കോട്ടിന്റെ ചിത്രത്തിന്റെ നിർമാതാക്കൾ യു.എസിലെ ഡിജിറ്റൽ റിലീസ് തീയതിയാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. ഡിസംബർ 24ന് യു.എസിൽ ഡിജിറ്റൽ പർച്ചേസിനായി ഇത് ലഭ്യമാകും. എന്നാൽ, യു.കെ വിപണിയിൽ സിനിമയുടെ ഡിജിറ്റൽ റിലീസിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ല.
നടൻ പോൾ മെസ്‌കൽ ‘ലൂസിയസ്’ എന്ന കഥാപാത്രമായി വേഷമിടുകയും മികച്ച താരനിരയെ അവതരിപ്പിക്കുകയും ചെയ്യുന്ന ചിത്രം നവംബറിൽ തന്നെ തിയറ്ററുകളിൽ എത്തിയിരുന്നു. തീവ്രമായ ആക്ഷനും നാടകീയമായ കഥപറച്ചിലും കൊണ്ട് ഗ്ലാഡിയേറ്റർ 2 ഇതിനകം തന്നെ ബോക്‌സ് ഓഫിസിൽ 403 ദശലക്ഷം ഡോളർ വാരിക്കൂട്ടി.
തിയറ്ററിൽ റിലീസ് ചെയ്ത് 33 ദിവസങ്ങൾക്കുള്ളിലാണ് ‘പ്രൈം വിഡിയോ’യും ‘ഐ ട്യൂൺ’സും ഉൾപ്പെടെ യു.എസിലെ പ്രീമിയം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഗ്ലാഡിയേറ്റർ 2 ഇറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.