രാജ്യാന്തര ചലച്ചിത്ര മേള ജനുവരിയിലേക്ക് മാറ്റി
text_fieldsന്യൂഡൽഹി: നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കാനിരിക്കുന്ന രാജ്യാന്തര ചലച്ചിത്ര മേള അടുത്ത വർഷം ജനുവരിയിലേക്ക് നീട്ടി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായുള്ള ചർച്ചക്ക് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ പ്രസ്താവനയിൽ പറഞ്ഞു.
കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും മേള നടത്തുക.
51st Edition of the #InternationalFilmFestival of India, #Goa postponed to 16th to 24th January, 2021. Earlier it was scheduled to be held from 20th November to 28th November, 2020 1/2#IFFI #IFFIGoa pic.twitter.com/TrUq5NaEHb
— PIB India (@PIB_India) September 24, 2020
ജനുവരി 16 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ വെർച്വൽ, ഹൈബ്രിഡ് ഫോർമാറ്റിലാവും മേള സംഘടിപ്പിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. നവംബർ 20 മുതൽ 28 വരെ നടക്കാനിരുന്ന മേള ജനുവരി 16 മുതൽ 24 വരെയായി നിശ്ചയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.