അതിശയിപ്പിക്കുന്ന ലുക്കിൽ ഗണേഷ്! വിസ്മയം ജനിപ്പിച്ച് 'പിനാക' ടൈറ്റിൽ ടീസർ
text_fieldsകന്നഡ താരം ഗണേഷിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'പിനാക'യുടെ അതിശയിപ്പിക്കുന്ന ടീസർ പുറത്തിറങ്ങി. ആരാധകരേവരേയും പ്രേക്ഷകരെയും അത്ഭുതപ്പെടുത്തുന്ന ലുക്കിലാണ് ചിത്രത്തിൽ ഗണേഷ് എത്തുന്നതെന്ന് ടീസർ സൂചന നൽകുന്നുണ്ട്. കന്നഡ സിനിമാലോകത്തുനിന്നും ഒരു വിഷ്വൽ ട്രീറ്റ് വാഗ്ദാനം ചെയ്യുന്നതാണ് ടീസര്‍. 2 മിനിറ്റ് 54 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ഏറെ ആകർഷകമാണ്.
പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി. ജി. വിശ്വ പ്രസാദ്, കൃതി പ്രസാദ് എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ ഗോൾഡൻ സ്റ്റാർ ഗണേഷ് ശൂദ്രനായും രുദ്രനായും അതിശയകരമായ ഒരു പുതിയ അവതാരമായി എത്താനൊരുങ്ങുകയാണ്. ഓരോ കഥാപാത്രങ്ങളിലും വൈവിധ്യത കൊണ്ടുവരുന്ന ഗണേഷ് ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ള ഒരു വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നതെന്ന് ടീസർ സമർത്ഥിക്കുന്നുണ്ട്.
പ്രശസ്ത നൃത്തസംവിധായകനായ ബി. ധനഞ്ജയ സംവിധാനം ചെയ്യുന്ന ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിയുടെ (പിഎംഎഫ്) 49-ാമത് പ്രോജക്റ്റാണ്. കന്നഡ സിനിമയെ പുനർനിർവചിക്കാൻ ഒരുങ്ങിയാണ് പിഎംഎഫ് പുതിയ സംരംഭവമുമായി എത്തുന്നത്.
ബ്ലാക്ക് മാജിക്കിന്‍റെ ഘടകങ്ങൾ ഉൾക്കൊള്ളുന്ന പിരിയോഡിക് ഡ്രാമയായെത്തുന്ന ചിത്രം കന്നഡ സിനിമയിൽ മുമ്പൊരിക്കലുമില്ലാത്തവിധം ആകർഷകമായ കഥയും വിഷ്വൽ കാഴ്ചയും വാഗ്ദാനം ചെയ്യുന്നതാണെന്ന് ടീസർ സമർത്ഥിക്കുന്നുണ്ട്. ഏവരേയും അതിശയിപ്പിക്കുന്ന വിഎഫ്എക്സും അത്യാധുനിക ദൃശ്യശ്രവ്യ സങ്കേതങ്ങളും ഉപയോഗിച്ച് പിനാക ആവേശകരമായ ഒരു പുതിയ ലോകം പ്രേക്ഷകർക്ക് മുന്നിൽ സൃഷ്ടിക്കുമെന്നാണ് സൂചന. സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയ ക്ഷുദ്ര പോസ്റ്റർ സോഷ്യൽമീഡിയയിലാകെ തരംഗമായിരുന്നു.
കന്നഡ സിനിമയെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്താനുള്ള പിഎംഎഫിന്‍റെ കാഴ്ചപ്പാടിന്‍റെ തെളിവാണ് ഈ പുതിയ സംരംഭം. സിനിമാലോകത്ത് ബ്ലോക്ക്ബസ്റ്ററുകൾ നൽകുന്നതിൽ പ്രശസ്തമായ പീപ്പിൾ മീഡിയ ഫാക്ടറി തങ്ങളുടെ ഉയർന്ന നിലവാരമുള്ള കഥപറച്ചിലിനും ലോകോത്തര സിനിമകള്‍ നിർമ്മിക്കുന്നതിലുമുള്ള പ്രതിബദ്ധതയും പിനാകയിലൂടെ വീണ്ടും അരക്കിട്ടുറപ്പിക്കുകയാണ്.
ഗോൾഡൻ സ്റ്റാർ ഗണേഷിനെ സംബന്ധിച്ചിടത്തോളം, ഈ ചിത്രം അദ്ദേഹത്തിന്‍റെ കരിയറിലെ ഒരു വഴിത്തിരിവായിത്തീരുമെന്നാണ് സൂചന. പലപ്പോഴും തന്നിലെ നടന് വെല്ലുവിളി ഉയർത്തുന്ന വേഷങ്ങൾ തിരഞ്ഞെടുക്കുന്ന അദ്ദേഹം പിനാകയിലൂടെ വീണ്ടും ഞെട്ടിക്കുമെന്നാണ് ഏവരുടേയും കണക്കുകൂട്ടൽ. കോ പ്രൊഡ്യൂസർ വിവേക് കുച്ചിബോട്‍ല, ഛായാഗ്രഹണം ഹരി കെ വേദാന്തം, ആർട്ട് സന്തോഷ് പഞ്ചൽ, ചീഫ് എക്സി. കോർഡിനേറ്റർ മേഘ ശ്യാം പത്താട, മാർക്കറ്റിംഗ് ഫസ്റ്റ് ഷോ, പീപ്പിൾ മീഡിയ ഫാക്ടറി, പിആർഒ വംശി ശേഖർ, ആതിര ദിൽജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.