നരബലി കേസിലും ഷാരോണ്‍ കേസിലും ഗവർണർ ഇടപെടണം: അൽഫോൻസ് പുത്രൻ
text_fieldsഅന്ധവിശ്വാസ കൊലപാതകങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ ഗവർണർക്ക് അധികാരമുണ്ടെന്നും എത്രയും വേഗം നരബലി കേസിലും ഷാരോണ്‍ കേസിലും ആര്‍ട്ടിക്കിള്‍ 161 ഉപയോഗിച്ച് അനുയോജ്യമായ ശിക്ഷ ഉറപ്പാക്കണമെന്നും സംവിധായകൻ അൽഫോൻസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
അൽഫോൻസ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍, ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍, നീതീകരിക്കാനാവാത്ത രണ്ട് അന്ധവിശ്വാസപരമായ കൊലപാതക കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഞാന്‍ താങ്കളോട് അഭ്യര്‍ത്ഥിക്കുകയാണ്. 1- നരബലി കേസിലും 2- ഇന്ന് തെളിഞ്ഞ ഷാരോണ്‍ വധക്കേസിലും. രണ്ടും ആസൂത്രിത കൊലപാതകങ്ങളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നു.
ആര്‍ട്ടിക്കിള്‍ 161ല്‍ ഗവര്‍ണറുടെ അധികാരത്തെ കുറിച്ചാണ് പറയുന്നത്. ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ക്ക് ചില കേസുകളിൽ മാപ്പ് നല്‍കാനോ, ശിക്ഷയില്‍ ഇളവ് നല്‍കാനോ അല്ലെങ്കില്‍ സസ്പെന്‍ഡ് ചെയ്യാനോ ഒഴിവാക്കാനോ ഉള്ള അധികാരമുണ്ട്. സാധാരണയായി ആളുകള്‍ എന്തെങ്കിലും സംഭവിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. ബഹുമാനപ്പെട്ട ഗവര്‍ണര്‍, പരേതരായ ആത്മാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി ഞാന്‍ നിങ്ങളോട് പ്രാര്‍ത്ഥിക്കുകയും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. -അൽഫോൻസ് പുത്രൻ ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.