Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഗോവിന്ദ് പത്മസൂര്യയും...

ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരായി

text_fields
bookmark_border
Govind Padmasoorya Marries Gopika Anil at Vadakkumnathan Temple in Kerala
cancel

ടൻ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സന്നിധ്യത്തിലായിരുന്നു ചടങ്ങ്. വിവാഹ ചിത്രങ്ങളും വിഡിയോയും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഗോപികക്കും ജിപിക്കും വിവാഹാശംസ നേർന്ന് ആരാധകരും സഹപ്രവർത്തകരും എത്തിയിട്ടുണ്ട്.


2023 ഒക്ടോബറിലായിരുന്നു ഇരുവരുടെ വിവാഹനിശ്ച‍യം നടന്നത്. നിശ്ചയശേഷമാണ് ഈ സന്തോഷവാർത്ത ഇവർ പ്രേക്ഷകരുമായി പങ്കുവച്ചതും. ‘‘ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേർത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊർജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ, സസ്നേഹം ഗോവിന്ദ് പത്മസൂര്യ, ഗോപിക അനിൽ'- താരങ്ങൾ വിവാഹനിശ്ചയ ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു.


ബാലതാരമായിട്ടാണ് ഗോപിക അനിൽ വെള്ളിത്തിരയിൽ എത്തിയത്. നിലവിൽ മിനിസ്ക്രീനിൽ സജീവമാണ്. മലയാളത്തിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ സജീവമാണ് ഗോവിന്ദ് പത്മസൂര്യ.പ്രേതം, 32-ാം അധ്യായം 23-ാം വാക്യം, നീരജ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. അവതാരകൻ എന്ന നിലയിലും ശ്രദ്ധേയനാണ് ജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യ.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Govind PadmasooryaGopika Anil
News Summary - Govind Padmasoorya Marries Gopika Anil at Vadakkumnathan Temple in Kerala
Next Story