ജി.ആർ ഇന്ദുഗോപെൻറ ചെറുകഥ 'അമ്മിണിപ്പിള്ള വെട്ട് കേസ്' സിനിമയാകുന്നു; നായകൻ ബിജു മേനോൻ
text_fieldsപ്രശസ്ത എഴുത്തുകാരൻ ജി.ആർ ഇന്ദുഗോപെൻറ 'അമ്മിണിപ്പിള്ള വെട്ട് കേസ്' എന്ന ചെറുകഥ സിനിമയാകുന്നു. പരസ്യകലയിലെ ശ്രദ്ധേയരായ ഓള്ഡ്മൊങ്ക്സ് ഡിസൈനിലെ എൻ. ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് രാജേഷ് പിന്നാടനാണ്. ബിജു മേനോനാണ് അമ്മിണി പിള്ള എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇഫോർ എൻറർടൈൻമെൻറ്സാണ് ചിത്രം നിർമ്മിക്കുന്നത്. ആഗസ്റ്റ് 25ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
80കളുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് അമ്മിണിപ്പിള്ള വെട്ടുകേസ്. തിരുവനന്തപുരം കൊല്ലം അതിർത്തിയിലുള്ള അഞ്ചുതെങ്ങ് എന്ന പ്രദേശത്തെ തീരദേശ മേഖലയിലാണ് കഥ നടക്കുന്നത്. അതേസമയം, ചെറുകഥയുടെ പേരായിരിക്കില്ല സിനിമയുടെ ടൈറ്റിലെന്നും ആശയവും കഥാപാത്രങ്ങളും മൂലകഥയിലേത് പോലെയാണെങ്കിലും സിനിമ എന്ന മാധ്യമത്തിന് അനുയോജ്യമായ ശൈലിയിലായിരിക്കും കഥ പറയുന്നതെന്നും സംവിധായകൻ എൻ. ശ്രീജിത്ത് 'ദ ക്യുവി'നോട് പറഞ്ഞു. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ബ്രോ ഡാഡിയുടെ സഹ തിരക്കഥാകൃത്ത് കൂടിയാണ് എൻ. ശ്രീജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.