പ്രശസ്ത ടെലിവിഷൻ താരം ഗുഫി പെയിന്റൽ അന്തരിച്ചു
text_fieldsപ്രശസ്ത ടെലിവിഷൻ താരം ഗുഫി പെയിന്റൽ( 79) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുനാളുകളായി വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
അഭിനേതാവ് എന്നതിൽ ഉപരി കാസ്റ്റിങ് ഡയറക്ടറായും ഗുഫി പ്രവർത്തിച്ചിട്ടുണ്ട്. 'മഹാഭാരതത്തിലെ ശകുനി എന്ന കഥാപാത്രത്തിലൂടെയാണ് നടൻ ജനശ്രദ്ധനേടിയത്.
1975 ൽ പുറത്ത് ഇറങ്ങിയ റഫൂ ചക്കർ എന്ന ചിത്രത്തിലൂടെയാണ് ഗുൽഫി അഭിനയരംഗത്തേക്ക് എത്തുന്നത്.ദില്ലഗി, ദേശ് പര്‍ദേശ്, സുഹാഗ്, ദാവാ, ഖൂം, സമ്രാട്ട് ആന്റ് കോ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. 1986-ൽ ആണ് മിനിസ്ക്രീനിൽ ചുവടുവെക്കുന്നത്. ബഹാദൂര്‍ ഷ ആണ് ആദ്യ പരമ്പര. മഹാഭാരത്തിലെ ശകുനി വേഷം നടന് ജനപ്രീതി നേടി കൊടുത്തു. കാനൂന്‍, സൗദ, ഓം നമ ശിവായ, സി.ഐ.ഡി, കരണ്‍ സംഗിനി, ഭാരത് കാ വീര്‍ പുത്ര- മഹാറാണ പ്രതാപ്, രാധാകൃഷ്ണ, ജയ് കന്യ ലാല്‍ കി എന്നിവയാണ് മറ്റു പരമ്പരകൾ.
1944 ഒക്ടോബർ നാലിന് പഞ്ചാബിലാണ് ഗുഫി പെയിന്റലിന്റെ ജനനം. ഭാര്യ രേഖ പെയിന്റല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.