ഷർമാൻ ജോഷിയുടെ പിതാവും നടനുമായ അരവിന്ദ് ജോഷി അന്തരിച്ചു
text_fieldsമുംബൈ: പ്രമുഖ ഗുജറാത്തി നടൻ അരവിന്ദ് ജോഷി അന്തരിച്ചു. 84 വയസായിരുന്നു. ബോളിവുഡ് നടൻ ഷർമാൻ ജോഷിയുടെ പിതാവായ അദ്ദേഹം മുംബൈയിലെ നാനാവതി ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. വാർധക്യ സഹജമായ രോഗങ്ങളായിരുന്നു മരണകാരണം. അരവിന്ദ് ജോഷിയുടെ വിയോഗത്തിൽ പ്രമുഖർ ദുഃഖം രേഖപ്പെടുത്തി.
ഹൃദയത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നടെൻറ അന്ത്യകർമങ്ങൾ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മുംബൈയിൽ വെച്ച് നടന്നു. മാനസി ജോഷി എന്ന മകളും അരവിന്ദ് ജോഷിക്കുണ്ട്. ടെലിവിഷൻ താരം രാഹുൽ റോയി ആണ് അവരുടെ ഭർത്താവ്.
Irreparable loss to Indian theatre; with grief we say goodbye to the noted actor Shri Arvind Joshi. A stalwart, a versatile actor, an accomplished thespian, are the words that come to mind when I think of his performances. My condolences to @TheShermanJoshi & family.AUM SHANTI
— Paresh Rawal (@SirPareshRawal) January 29, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.