Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ice orathi
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightഹരീഷ് പേരടി കേന്ദ്ര...

ഹരീഷ് പേരടി കേന്ദ്ര കഥാപാത്രം; 'ഐസ്​ ഒരതി'യുടെ ട്രെയിലർ പുറത്തിറങ്ങി

text_fields
bookmark_border

ഹരീഷ് പേരടി കേന്ദ്ര കഥാപാത്രമാകുന്ന 'ഐസ്​ ഒരതി' സിനിമയുടെ ട്രെയിലർ റിലീസായി. മാര്‍ച്ച് അഞ്ചിന് പ്രൈം റീല്‍സ് ഒ.ടി.ടിയിലാണ്​ ച​ിത്രം റിലീസ് ചെയ്യുക.

നവാഗതനായ അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിർമല്‍ പാലാഴി, ബിനു പപ്പു, പ്രദീപ്​ ബാലന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജോർജ്​ വര്‍ഗ്ഗീസ്, നീരജ, ആശ അരവിന്ദ്, സുഡാനി ഫെയിം സാവിത്രി ശ്രീധരന്‍, വിജയലക്ഷ്മി നിലമ്പൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നു

ബോധി കൂള്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്​, പുനത്തില്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ കെ.ആര്‍. ഗിരീഷ്, നൗഫല്‍ പുനത്തില്‍ എന്നിവര്‍ ചേർന്നാണ്​ നിർമാണം. രാഹുല്‍ സി. വിമല ഛായാഗ്രഹണം നിർവഹിക്കുന്നു.

സന്തോഷ് വര്‍മ്മ, അഖില്‍ കാവുങ്ങല്‍ എന്നിവരുടെ വരികള്‍ക്ക് എ. ഗിരീഷ് സംഗീതം പകരുന്നു. ലതീഷ് കൂടത്തിങ്കലാണ് കോപ്രൊഡ്യൂസര്‍​.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - നൗഷീര്‍ പുനത്തില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - നിജില്‍ ദിവാകരന്‍, കല - മുരളി ബേപ്പൂര്‍, മേക്കപ്പ് - ദിനേഷ് കോഴിക്കോട്, വസ്ത്രാലങ്കാരം - ചന്ദ്രന്‍ ചെറുവണ്ണൂര്‍, സ്റ്റില്‍സ് - രാമദാസ് മാത്തൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ - ജയേന്ദ്ര ശര്‍മ്മ, സജിത് എസ്. ലാല്‍, പ്രൊഡ്ക്ഷന്‍ എക്സിക്യൂട്ടീവ് - നിഷാന്ത് പന്നിയങ്കര, വാര്‍ത്ത പ്രചാരണം -എ.എസ്. ദിനേശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam moviehareesh peradiice orathi
News Summary - Harish Peradi is the central character; The trailer for 'Ice orathi' has been released
Next Story