Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബോബി ഡിയോൾ വിജയ്ക്ക്...

ബോബി ഡിയോൾ വിജയ്ക്ക് വില്ലനോ?, ദളപതി 69' ഔദ്യോഗിക പ്രഖ്യാപനം

text_fields
bookmark_border
Have you heard? Bobby Deol to play a villain again in Thalapathy 69
cancel

തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘ദളപതി 69’. വിജയ് യുടെ അവസാന ചിത്രം എന്ന ലേബലിലാണ് സിനിമ എത്തുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സംവിധായകൻ എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്

ദളപതി 69ൽ ബോളിവുഡ് താരം ബോബി ഡിയോളും ഭാഗമാകും. അണിയറ പ്രവർത്തകരാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാൽ കഥാപാത്രത്തെക്കുറിച്ചുള്ള മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നേരത്തെ വിജയ് യുടെ വില്ലനായി ബോബി ഡിയോൾ എത്തുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സൂര്യ നായകനാകുന്ന കങ്കുവ എന്ന ചിത്രത്തിലും ബോബി ഡിയോളാണ് വില്ലൻ വേഷത്തിലെത്തുന്നത്.

തമിഴിൽ മാത്രമല്ല, തെലുങ്കിലും ബോബി ഡിയോൾ നിരവധി ചിത്രങ്ങളു​ടെ ഭാഗമാകുന്നുവെന്നാണ് വിവരം. നന്ദമുരി ബാലകൃഷ്ണ നായകനാകുന്ന എൻ.ബി.കെ 109, പവൻ കല്യാണിന്റെ ഹരി ഹര വീര മല്ലു, ജൂനിയർ എൻ.ടി.ആർ നായകനാകുന്ന ദേവര പാർട്ട് 2 എന്നീ സിനിമകളിലും ബോബി ഡിയോളിന്റെ പേര് ഉയർന്നു കേൾക്കുന്നുണ്ട്. ഈ സിനിമകൾക്ക് പുറമെ നിതേഷ് തിവാരി ഒരുക്കുന്ന രാമായണ എന്ന സിനിമയിലും നടൻ അഭിനയിക്കുമെന്ന റിപ്പോർട്ടുകളുണ്ട്.

അതേസമയം, ദളപതി 69 ലെ മറ്റു പ്രധാന അഭിനേതാക്കളുടെ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടും. പൂജ ഹെഗ്‌ഡെ, പ്രിയാമണി, മമിത ബൈജു, പ്രകാശ് രാജ് തുടങ്ങിയവർ സിനിമയുടെ ഭാഗമാകുമെന്നാണ് സൂചന. ഈ മാസം ചിത്രീകരണം ആരംഭിക്കും. 2025 ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. മുമ്പ് കത്തി, മാസ്റ്റർ, ബീസ്റ്റ്‌, ലിയോ എന്നീ വിജയ് ചിത്രങ്ങൾക്ക് അനിരുദ്ധ് സംഗീതം നൽകിയിരുന്നു. കെ.വി.എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ.കെ എന്നിവരാണ് സിനിമയുടെ സഹനിർമാതാക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bobby DeolVijayThalapathy 69
News Summary - Bobby Deol to play a villain again in Thalapathy 69
Next Story