മാതാവിന്‍റെ കാൻസർ ചികിത്സ ഏറ്റെടുത്തു; സൽമാൻ ഖാന് നന്ദി പറഞ്ഞ് രാഖി സാവന്ത്
text_fieldsമുംബൈ: കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മാതാവിന്‍റെ ചികിത്സ ഏറ്റെടുത്ത ബോളിവുഡ് താരം സൽമാൻ ഖാനും സഹോദരൻ സൊഹൈൽ ഖാനും നന്ദി പറഞ്ഞ് നടി രാഖി സാവന്ത്. കഴിഞ്ഞദിവസം ഇവർ പങ്കുവെച്ച വിഡിയോയിലാണ് ഇരുവർക്കും നന്ദി പറഞ്ഞത്. ആശുപത്രിയിൽനിന്ന് എടുത്ത വിഡിയോയിൽ രാഖിയുടെ മാതാവ് ജയയും സംസാരിക്കുന്നുണ്ട്. ഇവർ സൽമാൻ ഖാനെ അനുഗ്രഹിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
'സൽമാൻ ജീ, ഒരുപാട് നന്ദിയുണ്ട് മകനെ. നന്ദി സൊഹൈൽ ജീ. എന്‍റെ കീമോ പുരോഗമിക്കുകയാണ്. ഞാൻ ഇപ്പോഴും ആശുപത്രിയിലാണ്. രണ്ട് കീമോ ബാക്കിയുണ്ട്. അതിനുശേഷമാകും ഓപറേഷൻ'- ജയ വിഡിയോയിൽ പറയുന്നു.
അടുത്തിടെ ഒരു അഭിമുഖത്തിൽ സൽമാനും സൊഹൈലും വൈദ്യചെലവുകൾക്കായി കുടുംബത്തെ സഹായിക്കുന്നുണ്ടെന്ന് രാഖി സാവന്ത് വെളിപ്പെടുത്തിയിരുന്നു. 'ചികിത്സയുടെ ചെലവുകൾ സൽമാൻ ഖാനാണ് വഹിക്കുന്നത്. അദ്ദേഹം ശരിക്കും ഞങ്ങൾക്ക് ഒരു മാലാഖയാണ്. അതുപോലെ തന്നെ അദ്ദേഹത്തിന്‍റെ സഹോദരൻ സൊഹൈൽ ഖാനും. രണ്ടുപേരും ഡോക്ടറുമായി ബന്ധപ്പെടുകയും ചികിത്സയുടെ വിവരങ്ങൾ തേടുകയും ചെയ്യുന്നു. ദൈവത്തിൽനിന്ന് എനിക്ക് കൂടുതലായി എന്താണ് ചോദിക്കാൻ കഴിയുക? സൽമാൻ സാറിനെ എന്‍റെ സഹോദരനാക്കിയതിൽ ഞാൻ ഭാഗ്യവതിയാണ്' -രാഖി പറയുന്നു.
അടുത്തിടെ സമാപിച്ച ബിഗ് ബോസ് 14ൽ രാഖി സാവന്തുമുണ്ടായിരുന്നു. ഇതിൽനിന്ന് ഇവർക്ക് 14 ലക്ഷം രൂപ പ്രതിഫലമായി ലഭിച്ചിരുന്നു. ഈ പണവും അമ്മയുടെ ചികിത്സക്കായി ഉപയോഗിക്കുമെന്ന് അവർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.