രാജമൗലി ചിത്രം ആർ.ആർ.ആറിൽ ജൂനിയർ എൻ.ടി.ആറിന് നായികയായി ഹോളിവുഡ് നടി
text_fieldsബ്രഹ്മാണ്ഡ ചിത്രമായ 'ബാഹുബലി-2' വിന് ശേഷം തെലുഗു സൂപ്പർ താരങ്ങളായ രാം ചരണിനെയും ജൂനിയർ എൻ.ടി.ആറിനെയും നായകൻമാരാക്കി എസ്.എസ് രാജമൗലി ഒരുക്കുന്ന ആർ.ആർ.ആറിൽ നായികയായി ഹോളിവുഡ് താരമെത്തുന്നു. ഹോളിവുഡ് തിയറ്റർ ആർടിസ്റ്റും നടിയുമായ ഒലിവിയ മോറിസാകും ജൂനിയർ എൻ.ടി.ആറിന്‍റെ നായികായായെത്തുക.
ഒലിവിയയുടെ പിറന്നാൾ ദിവസമാണ് വിവരം അണിയറപ്രവർത്തകർ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ബ്രിട്ടനിലെ റോയൽ വെൽഷ് കോളജ് ഓഫ് മ്യൂസിക് ആൻഡ് ഡ്രാമയിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ഒലീവിയ വെള്ളിത്തിരയിലെത്തുന്നത്.
കോവിഡ് വ്യാപനം കാരണം നിർത്തിവെച്ചിരുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് കഴിഞ്ഞ ഒക്ടോബറിൽ പുനരാരംഭിച്ചിരുന്നു. ഈ വർഷം ഒക്ടോബർ 13ന് 10 ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. സ്വതന്ത്രത്തിന് മുമ്പുള്ള ഇന്ത്യൻ പശ്ചാത്തലത്തിലാണ് രാജമൗലി ചിത്ത്രിന്‍റെ കഥ പറയുന്നത്.
കെ.വി. വിജയേന്ദർ പ്രസാദിേന്റതാണ് കഥ. തെലുഗു സ്വാതന്ത്ര്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജുവിന്‍റെയും കൊമരു ഭീമിന്‍റെയും കഥയാണ് ചിത്രം പറയുന്നത്. രാം ചരൺ ആണ് അല്ലൂരി രാജുവായും ജൂനിയർ എൻ.ടി.ആർ കൊമരു ഭീമായും വേഷമണിയുന്നു.
ആലിയ ഭട്ട്, അജയ് ദേവ്ഗൺ, സമുദ്രക്കനി, ആലിസൺ ഡോഡി, റേ സ്റ്റെവിൻസൺ എന്നീ വൻതാരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 450 കോടി മുതൽമുടക്ക് പ്രതീക്ഷിക്കുന്ന ചിത്രം ഡി.വി.വി ധനയ്യ ആണ് നിര്‍മിക്കുന്നത്. എം.എം കീരവാണിയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കെ.കെ. സെന്തില്‍കുമാറാണ് ഛായാഗ്രാഹണം. എ. ശ്രീകർ പ്രസാദാണ് എഡിറ്റർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.