ഹോളിവുഡ് താരങ്ങളുടെ സമരം പിൻവലിച്ചു
text_fieldsവാഷിങ്ടൺ: നാല് മാസത്തോളം നീണ്ട ഹോളിവുഡ് താരങ്ങളുടെ സമരം പിൻവലിച്ചു. ഹോളിവുഡ് സ്റ്റുഡിയോകളുമായി നടത്തിയ ചർച്ചക്കൊടുവിലാണ് സമരം പിൻവലിക്കാൻ ധാരണയായത്.
താര സംഘടനയായ സാഗ്-ആഫ്ട്രയും അലയൻസ് ഓഫ് മോഷൻ പിക്ചർ ആൻഡ് ടി.വി പ്രൊഡ്യൂസേഴ്സും തമ്മിലാണ് ചർച്ചകൾ നടന്നത്. അടുത്ത ദിവസം തന്നെ ജോലി പുനരാരംഭിക്കുമെന്ന് താരങ്ങൾ അറിയിച്ചു.
ഹോളിവുഡ് തിരക്കഥ എഴുത്തുകാരും താരങ്ങൾക്കൊപ്പം സമരം ആരംഭിച്ചിരുന്നു. എന്നാൽ, ചർച്ചകൾക്കൊടുവിൽ എഴുത്തുകാരുടെ സംഘടന കഴിഞ്ഞമാസം സമരം പിൻവലിച്ചിരുന്നു. മാസങ്ങൾ നീണ്ട സമരം അമേരിക്കയിലെ വിനോദ വ്യവസായത്തെ സ്തംഭിപ്പിച്ചു.
നിരവധി പ്രധാന സിനിമകളും ടി.വി ഷോകളും മുടങ്ങി. മെച്ചപ്പെട്ട വേതനവും നിർമിത ബുദ്ധിയുടെ ഉപയോഗത്തിൽനിന്ന് സംരക്ഷണവും തേടിയാണ് താരങ്ങൾ സമരം ആരംഭിച്ചത്. വിജയം നേടുന്നതുവരെ സമരത്തിൽ ഉറച്ചുനിന്ന താരങ്ങളെ സാഗ്-ആഫ്ട്ര പ്രസിഡന്റ് ഫ്രാൻ ഡ്രെഷർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.