Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഹൊറർ ഇൻവെസ്റ്റിഗേഷൻ...

ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'ചിത്തിനി' സെപ്റ്റംബർ 27 ന്

text_fields
bookmark_border
Horror Investigation Thriller Chithini Released on september 27
cancel

അമിത് ചക്കാലക്കല്‍, വിനയ് ഫോര്‍ട്ട്, മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന 'ചിത്തിനി' സെപ്റ്റംബര്‍ 27ന് ചിത്രം തിയറ്ററുകളിലെത്തും. ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂഡിലുള്ള 'ചിത്തിനി' ശബ്ദവിന്യാസം കൊണ്ടും അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നും തീർച്ചയായും തീയറ്ററിൽ തന്നെ കണ്ട് അനുഭവിച്ചറിയേണ്ട സിനിമ, എല്ലാവരും ആദ്യ ദിവസങ്ങളിൽ തന്നെ വന്ന് കാണണമെന്നും സംവിധായകൻ ഈസ്റ്റ് കോസ്റ്റ് വിജയൻ റിലീസ് തീയതി പുറത്തുവിട്ട് കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു.

ജോണി ആന്റണി, ജോയ് മാത്യു,സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍, പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു,ശിവ ദാമോദര്‍, വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സത്യപ്രകാശ്, ഹരി ശങ്കര്‍, കപില്‍ കപിലന്‍, സന മൊയ്തുട്ടി എന്നിവരാണ് ഗായകര്‍. ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടന്‍ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്. ഛായാഗ്രഹണം-രതീഷ് റാം,എഡിറ്റിംഗ് -ജോണ്‍കുട്ടി, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, കലാസംവിധാനം- സുജിത്ത് രാഘവ്.

ഈസ്റ്റ് കോസ്റ്റ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ചിത്തിനി. 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിനു ശേഷം കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും, കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ് വര്‍മ്മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ രഞ്ജിന്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- രാജശേഖരന്‍. കൊറിയോഗ്രാഫി-കല മാസ്റ്റര്‍,സംഘട്ടനം- രാജശേഖരന്‍, ജി മാസ്റ്റര്‍,വി എഫ് എക്‌സ്-നിധിന്‍ റാം സുധാകര്‍, സൗണ്ട് ഡിസൈന്‍-സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്‌സിംഗ്-വിപിന്‍ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജേഷ് തിലകം,പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്-ഷിബു പന്തലക്കോട്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ്-അനൂപ് ശിവസേവന്‍, അസിം കോട്ടൂര്‍,സജു പൊറ്റയില്‍ കട, അനൂപ്,പോസ്റ്റര്‍ ഡിസൈനര്‍- കോളിന്‍സ് ലിയോഫില്‍, കാലിഗ്രാഫി-കെ പി മുരളീധരന്‍, സ്റ്റില്‍സ്- അജി മസ്‌കറ്റ്, പി ആര്‍ ഓ-എ എസ് ദിനേശ്, മഞ്ജു ഗോപിനാഥ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chithini
News Summary - Horror Investigation Thriller Chithini Released on september 27
Next Story