മരിച്ചു പോകുമെന്ന് വിചാരിച്ചു, 3-4 മാസത്തേക്ക് ചലിക്കാൻ കഴിഞ്ഞില്ല; വിഷാദനാളുകളെ കുറിച്ച് ഹൃത്വിക് റോഷൻ
text_fieldsതെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഹൃത്വിക് റോഷൻ. സിനിമ പോലെ തന്നെ നടന്റെ ഫിറ്റ്നസും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച എയ്റ്റ് പാക്ക് ചിത്രം ആരാധകരേയും ബോളിവുഡിനേയും ഒരുപോലെ ഞെട്ടിച്ചിരുന്നു.
ഹൃത്വിക്കിന്റെ ഫിറ്റ്നസ് രഹസ്യം ആരാധകരുടെ ഇടയിൽ ചർച്ചയാകുമ്പോൾ, താൻ കടന്നുപോയ വിഷാദ നാളുകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ. മനസിനേയും ശരീരത്തേയും ഒരുപോലെ തളർത്തിയെന്നാണ് പറയുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെല്ലുവിളി നിറഞ്ഞ നാളുകളെ കുറിച്ച് പറഞ്ഞത്.
'വാറിന്റെ ചിത്രീകരണ വേളയിലായിരുന്നു പ്രശ്നങ്ങൾ ആരംഭിച്ചത്. ആദ്യം പ്രായമായതിന്റേതാകുമെന്ന് കരുതി. മരിച്ചു പോകുമെന്ന് വരെ വിചാരിച്ചു. ചില ദിവസങ്ങളിൽ രാത്രി കിടക്കുമ്പോൾ രാവിലെ എഴുന്നേൽക്കുമോ എന്നുവരെ ചിന്തിച്ചിരുന്നു. 3-4 മാസത്തേക്ക് ചലിക്കാനോ പരിശീലനത്തിനോ സാധിച്ചിരുന്നില്ല. ആരോഗ്യം മോശമായി തുടങ്ങി. കാര്യങ്ങൾ തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും വിഷാദം പൂർണ്ണമായി എന്നെ കീഴടക്കി- '-ഹൃത്വിക് റോഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.