ഹൃത്വിക് റോഷന്റെ 'വിക്രംവേദ' കാലിടറിയോ; ആദ്യദിനം നേടിയത്, കളക്ഷൻ...
text_fieldsതെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ ചിത്രമായിരുന്നു 2017ൽ പുറത്ത് ഇറങ്ങിയ വിക്രം വേദ. ആർ. മാധവൻ, വിജയ് സേതുപതി കൂട്ടുകെട്ടിൽ പിറന്ന ചിത്രം തമിഴിൽ മാത്രമല്ല മറ്റ് ഭാഷകളിലും മികച്ച കാഴ്ചക്കാരെ നേടി. വിജയ് സേതുപതിയുടേയും മാധവന്റേയും പ്രകടനം പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചയായിരുന്നു.
തെന്നിന്ത്യൻ സിനിമാ ലോകം ആഘോഷമാക്കിയ വിക്രംവേദയുടെ ഹിന്ദി പതിപ്പ് തിയറ്ററുകളിൽ എത്തിയിട്ടുണ്ട് . ഹൃത്വിക് റോഷൻ, സെയ്ഫ് അലിഖാൻ എന്നിവർ വിക്രം, വേദയായി എത്തിയ ചിത്രം പ്രഖ്യാപനം മുതലെ സിനിമാ കോളങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സെപ്റ്റംബർ 30 ന് തിയറ്റർ റിലീസായി എത്തിയ ചിത്രത്തിന് മികച്ച ഓപ്പണിങാണ് ലഭിച്ചിരിക്കുന്നത്. 10 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്. ഈ വർഷത്തെ ബോളിവുഡിലെ മികച്ച ഓപ്പണിങ്ങാണിത്.
എന്നാൽ ഈ വർഷം പുറത്തിറങ്ങിയ കാർത്തിക് ആര്യൻ ചിത്രമായ ഭൂൽ ഭലയ്യ 2 ന്റെ റെക്കോർഡ് മറികടക്കാൻ ചിത്രത്തിനായിട്ടില്ല. 2022 മെയ് 20 ന് പുറത്ത് ഇറങ്ങിയ കോമഡി ഹൊറർ ചിത്രമായ ഭൂൽ ഭുലയ്യ2 ആദ്യദിനം നേടിയത് 14.11 കോടിയാണ്. ഹൃത്വിക് റോഷൻ- സെയ്ഫ് അലിഖാൻ ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ 14 കോടി രൂപയാണ്. അധികം വൈകാതെ വിക്രംവേദ ഭൂൽ ഭുലയ്യ 2 ന്റെ റിക്കോർഡ് മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അനുമാനം.
അയാൻ മുഖർജി സംവിധാനം ചെയ്ത രൺബീർ കപൂർ ആലിയ ഭട്ട് എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ബ്രഹ്മാസ്ത്രയാണ് ഈ വർഷം പുറത്ത് ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ ഓപ്പണിങ് നേടിയ ചിത്രം. സെപ്റ്റംബർ 9 ന് പ്രദർശനത്തിനെത്തിയ ബ്രഹ്മാസ്ത്ര 250 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്. ആഗോളതലത്തിൽ 450 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.