'ഐ ആം കാതലൻ' ഒ.ടി.ടിയിലെത്തുന്നു
text_fieldsനസ്ലെനെ കേന്ദ്രകഥാപാത്രമാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് ഐ ആം കാതലൻ. 2024 നവംബർ ഏഴിന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. ചിത്രം പുറത്തിറങ്ങി മാസങ്ങൾക്ക് ശേഷം ഒ.ടി.ടിയിലെത്തുകയാണ്. ജനുവരി 17 മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഐ ആം കാതലൻ എന്ന സിനിമയില്‍ നസ്‍ലെന് പുറമേ ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അനിഷ്‍മ അനില്‍കുമാര്‍, വിനീത് വാസുദേവൻ, സജിൻ ചെറുകയില്‍, വിനീത് വിശ്വം, സരണ്‍ പണിക്കര്‍, അര്‍ജുൻ കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സജിൻ ചെറുകയിലാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഐ ആം കാതലൻ എന്ന സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് ശരണ്‍ വേലായുധനാണ്. സിദ്ധാര്‍ഥ് പ്രദീപാണ് സംഗീത സംവിധാനം. ചിത്രത്തിന് ചെറിയ കളക്ഷനാണ് ഒന്നാം ദിനം ലഭിച്ചത്. പ്രേമലുവിന് ശേഷം നസ്ലെൻ- ഗിരീഷ് എ.ഡി ഒന്നിച്ച ചിത്രമാണ് ഐ ആം കാതലൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.