ആർ.എസ്.എസ് ശാഖയിൽ പോയിട്ടില്ല, അക്കാലത്ത് ഞാനൊരു മണ്ടനായിരുന്നു –ശ്രീനിവാസൻ
text_fieldsകൊച്ചി: താൻ ആർ.എസ്.എസ് ശാഖയിൽ പോയിട്ടില്ലെന്ന് നടൻ ശ്രീനിവാസൻ. 'അംബേദ്കറൈറ്റ് മുസ്ലിം ജീവിതം പോരാട്ടം' എന്ന പുസ്തകത്തിൽ വി. പ്രഭാകരൻ എഴുതിയത് അസത്യമാണെന്നും ശ്രീനിവാസൻ 'മാധ്യമ'ത്തോട് പറഞ്ഞു. പഠിക്കുന്ന കാലത്ത് താൻ എ.ബി.വി.പി പ്രവർത്തകനായിരുന്നെന്ന് പി. ജയരാജൻ ആരോപണം ഉന്നയിച്ചപ്പോൾ ഇക്കാര്യത്തിൽ മറുപടി നൽകിയതാണ്.
അതേസമയം, 1968ൽ മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളജിൽ ഡിഗ്രിക്ക് പഠിച്ചിരുന്ന കാലത്ത് ശ്രീനി ആർ.എസ്.എസ് ശാഖക്ക് പോയിരുന്നുവെന്നാണ് പ്രഭാകരൻ പറയുന്നത്. 'അന്ന് ആർ.എസ്.എസ് നിശ്ശബ്ദ പ്രവർത്തനമായിരുന്നു. ബന്ധുവീട്ടിൽ തങ്ങിയാണ് ശാഖയിൽ പോയത്'- പ്രഭാകരൻ പറയുന്നു.
എന്നാൽ, മട്ടന്നൂർ കോളജിൽ പഠിക്കുന്ന കാലത്ത് താനടക്കം ആർക്കും രാഷ്ട്രീയത്തിെൻറ മണ്ണാങ്കട്ടയറിയില്ല. അക്കാലത്ത് താനൊരു മണ്ടനായിരുന്നു. കൂട്ടുകാർ പറയുന്നതനുസരിച്ച് ചാടിക്കളിച്ച കാലമാണത്. ഇഷ്ടമുള്ള ആളുകൾ കെ.എസ്.യുവിൽ ഉണ്ടായിരുന്നു. അപ്പോൾ അവരോടൊപ്പം കെ.എസ്.യുക്കാരനായി. അതുപോലെ എസ്.എഫ്.ഐ, എ.ബി.വി.പി തുടങ്ങിയ വിദ്യാർഥി സംഘടനകളിലും പോയി. അതെല്ലാം ഭയങ്കര രാഷ്ട്രീയമാണെന്ന് പറയുന്നവർക്ക് വട്ടാണ്. അഴിമതിക്കുള്ള പ്ലാറ്റ്ഫോമാണ് ഇന്നത്തെ രാഷ്ട്രീയം.
പാർട്ടി അനുഭാവികൾക്കെല്ലാം സർക്കാർ ജോലി കൊടുക്കാനാണ് ഇപ്പോഴത്തെ രാഷ്ട്രീയ പ്രവർത്തനമെന്നും ശ്രീനിവാസൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.