മഞ്ജു വാര്യരോട് പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ട്; അറിയിച്ച ശേഷമാണ് എഫ്.ബി പോസ്റ്റിട്ടത് -സനൽകുമാർ ശശിധരൻ
text_fieldsകൊച്ചി: നടി മഞ്ജു വാര്യരോട് പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ടെന്നും പിന്നാലെ നടന്ന് ശല്യം ചെയ്തിട്ടില്ലെന്നും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മഞ്ജു വാര്യറെ പിന്തുടർന്ന് ശല്യം ചെയ്തുവെന്ന കേസിൽ അറസ്റ്റിലായ സനൽകുമാർ ശശിധരൻ ജാമ്യം ലഭിച്ച ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.
പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണോ ശല്യപ്പെടുത്തുന്നത് എന്ന ചോദ്യത്തിന് മഞ്ജുവുമായി സംസാരിച്ചിട്ട് തന്നെ കുറേക്കാലമായി എന്നായിരുന്നു സനലിന്റെ മറുപടി. 'കയറ്റം എന്ന സിനിമ റിലീസാകാത്തത് എന്തുകൊണ്ട് എന്ന് കൂടി അറിയാനാണ് മഞ്ജുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചത്. പക്ഷേ അവര്‍ സമ്മതിച്ചില്ല. മഞ്ജുവിന്റെ കാര്യത്തിലുള്ള ആശങ്കയാണ് പ്രകടിപ്പിച്ചത്. ഈ വിഷയം ഇനി ഉന്നയിക്കാനും ഉദ്ദേശിക്കുന്നില്ല'- സനൽ പറഞ്ഞു.
മഞ്ജുവിന് ശല്യമുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് തന്നെ വിളിച്ചിട്ട് പറയാമായിരുന്നുവെന്നും സനൽ ചൂണ്ടിക്കാട്ടി. ഏഴ് ദിവസം മുമ്പ് ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു. മഞ്ജുവിന് മെസേജ് അയച്ചിട്ടാണ് അത് ചെയ്തത്. നിങ്ങളുടെ ജീവന് ഭീഷണിയുണ്ട് എന്ന് തനിക്ക് പേടിയുണ്ടെനനും അതുകൊണ്ട് ഒരു പോസ്റ്റിടാന്‍ പോകുവാണെന്നും പൊതുസമൂഹം ഇതെമല്ലാം അറിയണമെന്നുമാണ് മെസേജ് അയച്ചത്. പക്ഷേ, മറുപടി ഒന്നും പറഞ്ഞില്ല. മെയിലും അയച്ചു. അതിനും പ്രതികരണം ഉണ്ടാകാതെ വന്നതോടെയാണ് എഫ്.ബി പോസ്റ്റിട്ടത്. അപ്പോഴും മഞ്ജു മിണ്ടിയില്ല. അങ്ങനെയാണ് രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിനും കത്തയച്ചത്. ഇതെല്ലാം ഒരു പൗരന്റെയും കലാകാരന്റെയും കടമയാണെന്നും സനൽ പറഞ്ഞു.
'മഞ്ജു തടവിലാണോ എന്ന് അന്വേഷിക്കേണ്ട ബാധ്യത നമ്മുടെ സമൂഹത്തിനുണ്ട്. അത് ചെയ്തില്ല. അത് ചെയ്യാത്തത് സനല്‍കുമാര്‍ ശശിധരന്റെ കുറ്റമല്ല. എന്റെ ഡ്യൂട്ടി എന്ന് പറയുന്നത് എനിക്കൊപ്പം ജോലി ചെയ്ത ഒരാള്‍, എനിക്ക് അറിയുന്ന ഒരാള്‍ക്ക് ഒരു ആപത്തുണ്ട് എന്ന് എനിക്ക് തോന്നുമ്പോൾ ഞാന്‍ അത് സത്യസന്ധമായിട്ട് പറഞ്ഞു. അപ്പോഴും യാതൊരു പ്രതികരണവും ഒരിടത്ത് നിന്നുമുണ്ടായിട്ടില്ല. അത് ലഘുവായിട്ട് എടുക്കാന്‍ പറ്റാത്തതുകൊണ്ട് ഞാന്‍ രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും കത്തയച്ചു. ക്രമസമാധാനം വളരെയധികം അട്ടിമറിക്കപ്പെടുന്നു എന്ന എന്റെ ആശങ്ക അറിയിച്ചു. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കടമ ചെയ്തു. അത് എഴുതിയതിന് പിറ്റേ ദിവസമാണ് ഇങ്ങനെ ഒരു കേസ് വരുന്നത്. ജാമ്യം കിട്ടാവുന്ന കുറ്റമാണ് ചുമത്തിയത്. സ്റ്റേഷന്‍ ജാമ്യം നല്‍കാം എന്ന് പറഞ്ഞതാണ്. ഞാന്‍ അത് വേണ്ട എന്ന് പറഞ്ഞതാണ്. അതിന് കാരണം കോടതിയില്‍ വന്ന് എനിക്ക് പറയാനുള്ളത് പറയണം എന്നുള്ളതുകൊണ്ടാണ്' -സനൽ പറഞ്ഞു. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ആണ് സനലിന് ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.