Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'രൺബീർ, അർജുൻ രാംപാൽ,...

'രൺബീർ, അർജുൻ രാംപാൽ, ഡിനോ മോറിയ എന്നിവർക്കെതിരെ മൊഴി നൽകാൻ നിർബന്ധിക്കുന്നു' -ക്ഷിതിജ്​

text_fields
bookmark_border
രൺബീർ, അർജുൻ രാംപാൽ, ഡിനോ മോറിയ എന്നിവർക്കെതിരെ മൊഴി നൽകാൻ നിർബന്ധിക്കുന്നു -ക്ഷിതിജ്​
cancel

മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തി​െൻറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോക്കെതിരെ (എൻ.സി.ബി) വീണ്ടും ആരോപണവുമായി കരൺ ജോഹറി​െൻറ ധർമ പ്രൊഡക്ഷൻസ് മുൻ​ എക്​സിക്യൂട്ടീവായ ക്ഷിതിജ് പ്രസാദ്​​. തന്നെ ചോദ്യം ചെയ്യവേ, നടൻ രൺബീർ കപൂർ, അർജുൻ രാംപാൽ, ഡിനോ മോറിയ എന്നിവർക്കെതിരെ മൊഴി നൽകാൻ എൻ.സി.ബി സമ്മർദ്ദം ചെലുത്തിയതായി അദ്ദേഹം കോടതിയെ അറിയിച്ചു.

മയക്കുമരുന്ന്​ കേസിൽ അറസ്റ്റിലായതിന്​ പിന്നാലെ ക്ഷിതിജ്​ നേരത്തെ മറ്റൊരു ആരോപണവുമായി രംഗത്തെത്തിയിരുന്നു. കരൺ ജോഹറിന്​ പങ്കുണ്ടെന്ന്​ പറയാൻ നാർക്കോട്ടിക്​സ്​ അധികൃതർ നിർബന്ധിച്ചതായും അങ്ങനെ പറഞ്ഞാൽ കേസിൽ നിന്ന്​ ഒഴിവാക്കാമെന്ന്​ വാഗ്​ദാനം ചെയ്​തതായും ക്ഷിതിജ്​ അഭിഭാഷകൻ മുഖേന ബോംബെ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

എൻ.സി.ബി പറഞ്ഞ മൂന്ന്​ പേരുമായി തനിക്ക്​ ബന്ധമില്ലെന്നും അവരുമായി ബന്ധപ്പെട്ട അത്തരം ആരോപണങ്ങളെ കുറിച്ച്​ ബോധവാനല്ലെന്നും ആവർത്തിച്ച്​ പറഞ്ഞിട്ടും രൺബീർ കപൂർ, അർജുൻ രാംപാൽ, ഡിനോ മോറിയ എന്നിവർക്ക്​ പങ്കുണ്ടെന്ന്​ പറയാൻ എന്നെ നിരന്തരം നിർബന്ധിക്കുകയും ഉപദ്രവിക്കുകയും ചെയ്​തു. -ക്ഷിതിജ്​ പറയുന്നു. അഭിഭാഷകൻ സതീഷ്​ മനെഷിൻഡെ മുഖേന സമർപ്പിച്ച ഹരജിയിൽ തെറ്റായ മൊഴികൾ നൽകുന്നതിന്​ എൻ.സി.ബി തന്നെ മാനസികമായും വൈകാരികമായും ഉപദ്രവിക്കുകയാണെന്നും അദ്ദേഹം വ്യക്​തമാക്കുന്നു. അതേസമയം, എൻ.സി.ബി ക്ഷിതിജിനെ അഹങ്കാരിയെന്നും ചോദ്യം ചെയ്യലിനോട്​ സഹകരിക്കാത്തവനെന്നുമാണ്​ വിശേഷപ്പിച്ചിരിക്കുന്നത്​.

ക്ഷിതിജ്​ പ്രസാദ്​

ബോളിവുഡിലെ മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട്​ ഇതുവരെ ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ, രാകുൽ പ്രീത്​ സിങ്​ എന്നിവരെയാണ്​ നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്​തത്​. വൈകാതെ കൂടുതൽ പേരുകൾ കൂടി പുറത്തുവരുമെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karan Joharranbeer kapoorarjun rampalKshitij Prasad
News Summary - I was forced to falsely implicate Ranbir Kapoor, Arjun Rampal, Dino Morea says Kshitij
Next Story