'ഭാവനയുടെ കഥാപാത്രം മരിച്ചുപോയില്ലേ എന്നാണ് ഉദ്ദേശിച്ചത്'; പാർവ്വതിയുടെ രാജിക്കത്ത് ലഭിച്ചിട്ടില്ല: ഇടവേള ബാബു
text_fieldsനടി ഭാവനയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ വിശദീകരണവുമായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ട്വിൻറി ട്വൻറി എന്ന ചിത്രത്തിൽ ഭാവന അവതരിപ്പിച്ച കഥാപാത്രം മരിച്ചുപോയില്ലേ എന്നാണ് താൻ ഉദ്ദേശിച്ചതെന്നും നടി പാർവ്വതിയുടെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.
സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അമ്മ നിർമിക്കുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ നടി ഭാവനക്ക് റോളുണ്ടാവുമോ എന്ന ചോദ്യത്തിനായിരുന്നു ഇടവേള ബാബു വിവാദ മറുപടി നൽകുന്നത്. അമ്മയുടെ അംഗമല്ലാത്തതിനാൽ പുതിയ ചിത്രത്തിൽ റോളില്ലെന്നും മരിച്ചവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലല്ലോ... അതുപോലെയാണ് ഇതെന്നുമായിരുന്നു ഇടവേള ബാബു പറഞ്ഞത്.
അമ്മയിൽ നിന്നും രാജിവെച്ചതായി ഫേസ്ബുക്കിൽ പ്രഖ്യാപിച്ചതിനൊപ്പം, ഇടവേള ബാബു രാജി വെക്കണമെന്നും മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരുമെന്ന് ആകാംക്ഷയോടെ നോക്കി കാണുന്നു എന്നും പാർവ്വതി പറഞ്ഞിരുന്നു. ഒരു വീഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു, നാണം കെട്ട പരാമര്‍ശം എന്ന തലക്കെട്ടോടെയായിരുന്നു ഇടവേള ബാബിെൻറ അഭിമുഖം നേരത്തെ പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങള്‍ ഈ പരാമര്‍ശം ചര്‍ച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതല്‍ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങള്‍ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ടെന്നും പാർവ്വത്തി ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.