'ഇടി, മഴ, കാറ്റ്' ആയി ചെമ്പനും ശ്രീനാഥ് ഭാസിയും വരുന്നു
text_fieldsമിനിസ്‌ക്രീനില്‍ ഏറെ ശ്രദ്ധേയനായ സംവിധായകന്‍ അമ്പിളി എസ്. രംഗന്‍ സംവിധാനം ചെയ്യുന്ന 'ഇടി, മഴ, കാറ്റ്' എന്ന സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി പുതുവത്സര ദിനത്തിൽ പോസ്റ്റര്‍ ഇറങ്ങി. ചെമ്പന്‍ വിനോദും ശ്രീനാഥ് ഭാസിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2020 മാര്‍ച്ചില്‍ പ്രദര്‍ശനത്തിനെത്തേണ്ടിയിരുന്ന സിനിമയായിരുന്നു ഇത്. എന്നാല്‍, കോവിഡ് പശ്ചാത്തലത്തിൽ 12 ദിവസത്തെ ഷൂട്ടിങ് കൂടി ബാക്കി നിൽക്കേ താല്‍ക്കാലികമായി ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു. ഡിസംബറില്‍ പാലക്കാട്ട് ചിത്രീകരണം പുനരാരംഭിച്ചു. ജനുവരി പകുതിക്ക് ശേഷം ബംഗാളിലെ ചിത്രീകരണം ഉള്‍പ്പെടെ 10 ദിവസത്തെ ഷൂട്ടിങ് കൊണ്ട് ചിത്രം പൂര്‍ത്തിയാകുമെന്ന് സംവിധായകന്‍ അറിയിച്ചു.
സറ്റയര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് പറഞ്ഞുപോകുന്നത്. കേരളത്തിലെ നാല് ഗ്രാമങ്ങളിലും ബംഗാളിലുമായിട്ടാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്. ചിത്രത്തിന്‍റെ കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാര ജേതാവായ അമല്‍ ആണ്. അമലും സംവിധായകനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സുധി കോപ്പ, സെന്തില്‍ രാജാമണി, ശരണ്‍ജിത്ത് എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ രണ്ട് നായികമാരാണ് ഉള്ളത്. 2019ലെ മികച്ച നായികക്കുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയ പ്രിയംവദ കൃഷ്ണന്‍, ബംഗാളി നടി പൂജ ദേബ് എന്നിവർ. ബംഗാളി ആര്‍ട്ടിസ്റ്റുകളായ ഋതിഭേഷ്, രാജാ ചക്രവര്‍ത്തി, സന്തീപ് റോയ്, സുദീപ് തോ എന്നിവരും അഭിനയിക്കുന്നുണ്ട്.
ഇവരെ കൂടാതെ അസീസ് നെടുമങ്ങാട്, ശേഖര്‍ മേനോന്‍, ഷാജു ശ്രീധര്‍, ഗീതി സംഗീത, ഉമ കെ.പി, അച്ചുതാനന്ദന്‍, ശിവ ഹരിഹരന്‍, ശിവദാസ് മട്ടന്നൂര്‍, കുമാര്‍ ദാസ്, ജസ്റ്റിന്‍ ഞാറക്കല്‍ എന്നിവരും ചിത്രത്തിലുണ്ട്. നിര്‍മ്മാണം- ജിഷ്ണ പുന്നക്കുളങ്ങര, സരീഗ് ബാലഗോപാലന്‍, ധനേഷ് കൃഷ്ണന്‍, അബ്ദുൽ ജലീല്‍,സുരേഷ് വി, വൈബ് ആര്‍ട്ട്‌സ്. ഛായാഗ്രഹണം- നീല്‍ ഡി. കുഞ്ഞ്, എഡിറ്റിങ്-മനോജ്, ഗാനരചന, സംഗീതം-ഗൗരി ലക്ഷ്മി, പശ്ചാത്തല സംഗീതം-ഗൗരി ലക്ഷ്മി, ഗണേഷ് വെങ്കിട്ടരമണി, കലാസംവിധാനം-ജയന്‍ കയോണ്‍സ്, സൗണ്ട് ഡിസൈന്‍-ജയദേവന്‍, മേക്കപ്പ്-ആര്‍.ജെ. വയനാട്, കോസ്റ്റ്യൂ ഡിസൈന്‍-രതീഷ് ചമവട്ടം, സംഘട്ടനം-രാജശേഖരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍-അമല്‍ സി. ബേബി, സഹസംവിധാനം-ഡോ. അരുണ്‍ ഗോപി, ബിന്‍ ബേബി, അഭിജിത്ത് പി.ആര്‍, പ്രൊജക്ട് ഡിസൈനര്‍-ബിജു റ്റി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വിനീത് വിജയ്, പി. ആര്‍.ഒ-ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്, സ്റ്റില്‍സ്-സതീഷ് മേനോന്‍, ഡിസൈന്‍-ഓള്‍ഡ് മങ്ക്. സെഞ്ച്വറി ഫിലിംസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.