എട്ടു ദിവസം, 29 ചിത്രങ്ങള്‍; ഓണ്‍ലൈനായി ഐ.ഡി.എസ്.എഫ്.എഫ്.കെ ചലച്ചിത്ര മേളയില്‍ പങ്കെടുക്കാം
text_fieldsഎട്ടു ദിവസം 29 ചിത്രങ്ങളുമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഡോക്യുസ്കേപ് ചലച്ചിത്രമേള. വൈകിട്ട് 4-ന് www.idsffk.in ൽ നടക്കുന്ന ഓൺലൈൻ ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ മേളയെ പരിചയപെടുത്തും. സാംസ്‌കാരിക കാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ മേളയുടെ ഉദ്‌ഘാടനം നിർവഹിക്കും.
തുടര്‍ന്ന് ഉദ്ഘാടന ചിത്രം തുർക്കിഷ് സംവിധായിക കിവിൽചിം അക്കായുടെ 'അമീന' യും കുഞ്ഞില മാസ്സില്ലമണിയുടെ മലയാള ചിത്രം 'ഗി'യും പ്രദര്‍ശിപ്പിക്കും.
എട്ടു ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ 29 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുക. ഓരോ ദിവസവും നാല് മണി മുതൽ ഷെഡ്യൂൾ പ്രകാരമുള്ള ചിത്രങ്ങൾ 24 മണിക്കൂർ നേരം വെബ്‌സൈറ്റിൽ കാണാവുന്നതാണ്. ചിത്രങ്ങളുടെ സംവിധായകർ പങ്കെടുക്കുന്ന 'ഇൻ കോൺവർസേഷൻ' പരിപാടി എല്ലാ ദിവസവും വൈകിട്ട് നാല് മണിക്ക് വെബ്‌സൈറ്റ് വഴി ലൈവായി ഉണ്ടായിരിക്കും.
രജിസ്റ്റർ ചെയ്ത ഡെലിഗേറ്റുകൾക്ക് www.idsffk.in ലൂടെയോ IFFK മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്തോ മേളയിൽ പങ്കെടുക്കാം. സൗജന്യ രജിസ്ട്രേഷനായി www.idsffk.in സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.