രാജ്യാന്തര ഹ്രസ്വചിത്രമേളക്ക് വെള്ളിയാഴ്ച തിരിതെളിയും
text_fieldsതിരുവനന്തപുരം: 14ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളക്ക് വെള്ളിയാഴ്ച തലസ്ഥാനത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൈരളി തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ അധ്യക്ഷതവഹിക്കും.
കൈരളി, ശ്രീ, നിള തിയറ്ററുകളിലാണ് പ്രദർശനം. വിവിധ രാജ്യാന്തര മത്സര വേദികളിൽ പ്രദർശിപ്പിച്ച 19 ചിത്രങ്ങൾ ഉൾപ്പെടെ 262 സിനിമകൾ മേളയിലുണ്ട്. ലോങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, അന്താരാഷ്ട്ര ഷോർട്ട് ഫിക്ഷൻ, കാമ്പസ് ഫിലിംസ്, മത്സരേതര മലയാളം വിഭാഗം, ഹോമേജ്, അനിമേഷൻ, മ്യൂസിക് വിഡിയോ തുടങ്ങി 12 വിഭാഗങ്ങളിൽ ചിത്രങ്ങളുണ്ടാകും.
ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ റീന മോഹന്റെ എട്ടു ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഫിക്ഷൻ, നോൺ ഫിക്ഷൻ വിഭാഗങ്ങളിലായി ദേശീയം,സംസ്ഥാനം,കാമ്പസ് വിഭാഗങ്ങളിൽ മൽസരമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.