ചലച്ചിത്രമേളക്ക് ഇന്ന് കൊട്ടിയിറക്കം
text_fieldsപാലക്കാട്: ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് വെള്ളിയാഴ്ച പാലക്കാടൻ മണ്ണിൽ കൊടിയിറക്കം.
വിവിധ മേളകളിൽ പ്രശംസ നേടിയതും ഓസ്കാർ നോമിനേഷൻ ലഭിച്ചതുമായ ചിത്രങ്ങൾ ഉൾെപ്പടെ 80 സിനിമകൾ പ്രദർശിപ്പിച്ച മേളയിൽ വൈഫ് ഓഫ് എ സ്പൈ, ദ മാൻ ഹൂ സോൾഡ് ഹിസ് സ്കിൻ, ക്വാ വാഡിസ് ഐഡ?, ഡിയർ കോമ്രേഡ്സ്, റോം തുടങ്ങിയവ പ്രേക്ഷക ഹൃദയം കവർന്നു.
ചുരുളി, ഹാസ്യം, ബിരിയാണി തുടങ്ങിയ മലയാള ചിത്രങ്ങളും പ്രത്യേക ശ്രദ്ധയാകർഷിച്ചു. വൈകിട്ട് ആറിന് പ്രിയാ തിയറ്ററിൽ നടക്കുന്ന സമാപനസമ്മേളനത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയാകും. അക്കാദമി ചെയർമാൻ കമൽ അധ്യക്ഷനാകുന്ന ചടങ്ങിൽ ആർട്ടിസ്റ്റിക് ഡയറക്റ്റർ ബീനാ പോൾ അവാർഡുകൾ പ്രഖ്യാപിക്കും.
സിബി മലയിൽ, വി.കെ. ജോസഫ്, സെക്രട്ടറി അജോയ്ചന്ദ്രൻ എന്നിവർ പങ്കെടുക്കും. സമാപന സമ്മേളനത്തിന് ശേഷം മത്സരവിഭാഗത്തിൽ സുവര്‍ണചകോരത്തിന് അര്‍ഹമാകുന്ന ചിത്രം പ്രദർശിപ്പിക്കും.
അഞ്ച് തിയറ്ററുകളിലായി 19 ചിത്രങ്ങളാണ് പാലക്കാട്ടെ മേളയുടെ അവസാന ദിവസത്തില്‍ പ്രദര്‍ശനത്തിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.