മോട്ടോർ വാഹന പണിമുടക്കിനിടയിലും ആേവശം ചോരാതെ ചലച്ചിത്രമേള
text_fieldsപാലക്കാട്: മോട്ടോർ വാഹന പണിമുടക്കിനിടയിലും ആവേശം ചോരാതെ ചലച്ചിത്രമേള. സിനിമകൾ കാണാനായി നൂറുകണക്കിന് ഡെലിഗേറ്റുകളാണ് തിയറ്ററുകളിലേക്കെത്തിയത്.
വാഹനപരിമിതികൾക്കിടയിലും ആദ്യ ദിനത്തെക്കാൾ അധികമാളുകൾ തിയറ്ററുകളിൽ എത്തിയത് കൗതുകമായി.
ചലച്ചിത്രോത്സവത്തിന് വേദിയായ പ്രിയദർശിനി കോംപ്ലക്സും സത്യ, ശ്രീദേവി ദുർഗ തിയറ്റർ പരിസരവും രാവിലെ തന്നെ സജീവമായിരുന്നു.
ചുരുളി, 1956 മധ്യതിരുവിതാംകൂർ, മ്യൂസിക്കൽ ചെയർ, തിങ്കളാഴ്ച നിശ്ചയം എന്നീ മലയാള ചിത്രങ്ങൾക്കായിരുന്നു കാഴ്ചക്കാർ ഏറെ. വർത്തമാനകാല ഉത്തരേന്ത്യയിൽ ആദിവാസി വിഭാഗം അനുഭവിക്കുന്ന പൊലീസ് പീഡനങ്ങളുടെ യാഥാർഥ്യങ്ങൾ പകർത്തുന്ന മോഹിത് പ്രിയദർശി സംവിധാനം ചെയ്ത കോസയും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു.
റിലീസ് ദിനത്തിലെ തിരക്കിനെ ഓർമപ്പെടുത്തുന്നതായിരുന്നു ചുരുളിക്കായുള്ള ഡെലിഗേറ്റുകളുടെ നീണ്ടനിര. ആറ് ലോക സിനിമകൾ ഉൾെപ്പടെ 24 സിനിമകളാണ് തിങ്കളാഴ്ച പ്രദർശിപ്പിച്ചത്.
വൈകീട്ട് അഞ്ചരക്ക് 'ചലച്ചിത്രമേളകളും ഫിലിം സൊസൈറ്റി പ്രസ്ഥാനവും' വിഷയത്തിൽ നടന്ന ഓപൺ ഫോറം അക്കാദമി ചെയർമാൻ കമൽ ഉദ്ഘാടനം ചെയ്തു.
സിനിമ നിരൂപകൻ ജി.പി. രാമചന്ദ്രൻ, ജോർജ് മാത്യു, ദിനേശ് ബാബു, രൂപേഷ്, മാധവദേവ്, വെണ്ണൂർ ശശിധരൻ, സ്വാതി ലക്ഷ്മി വിക്രം, നിസാം അസഫ് എന്നിവർ പങ്കെടുത്തു. രജി എം. ദാമോദരൻ മോഡറേറ്ററായി. ബുധനാഴ്ച അഞ്ചു ലോകസിനിമകൾ ഉൾെപ്പടെ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
പ്രേക്ഷക പുരസ്കാരത്തിന് 18 വയസ്സ്
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രേക്ഷക പുരസ്കാരത്തിന് പതിനെട്ടിെൻറ നിറവ്. 2002ൽ മേളയുടെ സംഘാടനം ചലച്ചിത്ര അക്കാദമി ഏറ്റെടുത്തതുമുതലാണ് ഈ പുരസ്കാരവും ആരംഭിച്ചത്. പ്രേക്ഷകരെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ചലച്ചിത്രക്കാഴ്ചകളും വോട്ടെടുപ്പുമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രോത്സവവും ഐ.എഫ്.എഫ്.കെയാണ്.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുനടത്തിയ ആദ്യ സംഘാടനം വഴിതന്നെ ഫിലിം ഫെസ്റ്റിവലുകളുടെ അന്താരാഷ്ട്ര അക്രഡിറ്റേഷന് ഏജന്‍സിയായ ഫിയാഫിെൻറ (എഫ്.ഐ.എ.പി.എഫ്) കോംപറ്റിറ്റിവ് (സ്പെഷലൈസ്ഡ്) അക്രഡിറ്റേഷന്, അക്കാദമി നേടിയെടുത്തു. ഇതോടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ കലണ്ടറില്‍ ഐ.എഫ്.എഫ്.കെ പ്രതിഷ്ഠിക്കപ്പെട്ടു.
ടി.വി. ചന്ദ്രന് സംവിധാനം ചെയ്ത ഡാനി ആയിരുന്നു പ്രേക്ഷക പുരസ്കാരം നേടിയ ആദ്യചിത്രം. 2005ല്‍ പ്രേക്ഷകർ അവാര്‍ഡിനായി തിരഞ്ഞെടുത്ത 'കെകെക്സിലി: മൗണ്ടന്‍ പട്രോള്‍' മികച്ച സംവിധാനത്തിനുള്ള രജത ചകോരവും നേടി. പ്രേക്ഷക സമീപനങ്ങളോടുള്ള ആദരസൂചകമായാണ് പിന്നീട് തിരുവനന്തപുറത്ത് ഇന്ത്യയില്‍തന്നെ ആദ്യമായി ഡെലിഗേറ്റുകള്‍ക്ക് ഫെസ്റ്റിവല്‍ ഓട്ടോ എന്ന പേരിൽ സൗജന്യ യാത്രാസൗകര്യമൊരുക്കിയത്.
ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാർക്കുമായി പ്രത്യേകസൗകര്യങ്ങള്‍ ഏർപ്പെടുത്തിയും നാലു മേഖലകളിലായി വേദിയൊരുക്കിയും രജത ജൂബിലി വർഷത്തിൽ മേള കൂടുതൽ ജനകീയമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.