പെഡ്രോ ഫ്രെയറിന്‍റെ ‘മലു’വിന് സുവര്‍ണചകോരം, ഫെമിനിച്ചി ഫാത്തിമക്ക് അഞ്ച് പുരസ്കാരം; ഐ.എഫ്.എഫ്.കെക്ക് സമാപനം
text_fieldsതിരുവനന്തപുരം: എട്ട് ദിവസം നീണ്ടുനിന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഔദ്യോഗികമായി സമാപനമായി. ബ്രസീലിയൻ ചിത്രം ‘മലു’ മികച്ച സിനിമക്കുള്ള സുവര്‍ണചകോരം സ്വന്തമാക്കി. പെഡ്രോ ഫ്രെയര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഫർശദ് ഹാഷ്മിക്കും(മികച്ച സംവിധായകൻ) ക്രിസ്ടോബൽ ലിയോണിനും(മികച്ച നവാഗത സംവിധായകൻ) രജതചകോരവും ലഭിച്ചു.
68 രാജ്യങ്ങളിൽനിന്നുള്ള 177 ചിത്രങ്ങളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിച്ചത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സംവിധായിക പായല്‍ കപാഡിയക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് സമ്മാനം. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്കാരങ്ങള്‍ സ്വന്തമാക്കി.
പുരസ്കാരങ്ങൾ
- മികച്ച സംവിധായകന്‍: ഹര്‍ഷാദ് ഷാഷ്മി (മി മറിയം, ദി ചില്‍ഡ്രന്‍ ആൻഡ് 26 അദേഴ്‌സ്)
- മികച്ച നവാഗത സംവിധായകനുള്ള രജതചകോരം: ഹൈപ്പര്‍ ബോറിയന്‍സ്
- പോളിങ്ങിലൂടെ തെരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരം: ഫെമിനിച്ചി ഫാത്തിമ (ഫാസില്‍ മുഹമ്മദ്)
- പ്രത്യേക പരാമര്‍ശം: അനഘ രവി (ചിത്രം- അപ്പുറം), ചിന്മയ സിദ്ധി (റിഥം ഓഫ് ദമാം), ഫാസില്‍ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
- ഫിപ്രസി പുരസ്‌കാരം: മി മറിയം, ദ ചില്‍ഡ്രന്‍ ആൻഡ് 26 അദേഴ്‌സ്
- മികച്ച മലയാള സിനിമക്കുള്ള ഫിപ്രസി പുരസ്‌കാരം: ശിവരഞ്ജിനി ജെ, (വിക്ടോറിയ)
- ഫിപ്രസി പുരസ്‌കാരം, മികച്ച അന്താരാഷ്ട്ര സിനിമ: ഫെമിനിച്ചി ഫാത്തിമ
- മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം: ഫെമിനിച്ചി ഫാത്തിമ
- പ്രത്യേക ജൂറി പരാമര്‍ശം: മിഥുന്‍ മുരളി (കിസ് വാഗണ്‍)
- മികച്ച നവാഗത സംവിധായകനുള്ള കെ.ആര്‍ മോഹനന്‍ പുരസ്‌കാരം: ഇന്ദു ലക്ഷ്മി (അപ്പുറം)
- പ്രത്യേക ജൂറി പരാമര്‍ശം: ഫാസില്‍ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമായ സിനിമക്ക് 20 ലക്ഷം രൂപയാണ് സമ്മാനം. രജത ചകോരത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹത നേടുന്ന നവാഗത സംവിധാന പ്രതിഭക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് നേടിയ ഇന്ത്യയിലെ മികച്ച നവാഗത സംവിധാന പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും പ്രേക്ഷക പുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും ലഭിക്കും. സമാപന ചടങ്ങിനു ശേഷം സുവര്‍ണ ചകോരം നേടിയ ചിത്രം നിശാഗാന്ധിയില്‍ പ്രദര്‍ശിപ്പിക്കും.
വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാര്‍ദ് ആണ് അന്താരാഷ്ട്ര മല്‍സര വിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍. ജോര്‍ജിയന്‍ സംവിധായിക നാനാ ജോജാദ്‌സി, ബൊളീവിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ മാര്‍ക്കോസ് ലോയ്‌സ, അര്‍മീനിയന്‍ സംവിധായകനും നടനുമായ മിഖായേല്‍ ഡോവ്‌ലാത്യന്‍, ആസാമീസ് സംവിധായകന്‍ മോഞ്ചുള്‍ ബറുവ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.