Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഐ.എഫ്.എഫ്.കെ: ഞായറാഴ്ച...

ഐ.എഫ്.എഫ്.കെ: ഞായറാഴ്ച നിഷിദ്ധോ ഉൾപ്പെടെ 67 ചിത്രങ്ങൾ

text_fields
bookmark_border
ഐ.എഫ്.എഫ്.കെ: ഞായറാഴ്ച നിഷിദ്ധോ ഉൾപ്പെടെ 67 ചിത്രങ്ങൾ
cancel

രാജ്യാന്തര ചലച്ചിത്രമേളയിൽ മൂന്നാംദിനമായ ഞായറാഴ്ച മത്സര വിഭാഗത്തിലെ മലയാള ചിത്രമായ നിഷിദ്ധോയുടെ ആദ്യ പ്രദർശനമടക്കം 67 ചിത്രങ്ങൾ പ്രദർശിപ്പിക്കും. എംറെ കൈസിന്റെ ടർക്കിഷ് ചിത്രം അനറ്റോളിയൻ ലെപ്പേർഡ്, അസർബൈജാൻ ചിത്രം സുഖ്റ ആൻഡ് ഹെർ സൺസ്, കാശ്മീരിൽ ജീവിക്കുന്ന അഫീഫ എന്ന പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കുന്ന ചിത്രം ഐ ആം നോട്ട് ദി റിവർ ഝലം (ബേ ചെസ് നെ വേത്), അൻറ്റൊണെറ്റാ കുസിജനോവിച് സംവിധാനം ചെയ്ത മുറിന എന്നിവയാണ് മത്സര വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.

രണ്ടു തവണ ഓസ്കാർ പുരസ്‌കാരം നേടിയ അസ്ഗർ ഫർഹാദിയുടെ ഇറാനിയൻ ചിത്രം എ ഹീറോയുടെ മേളയിലെ ആദ്യ പ്രദർശനവും ഞായറാഴ്ചയാണ്. കടക്കെണിയിൽപ്പെട്ട ഇറാനിലെ സാധാരണക്കാരന്റെ ജീവിതം പ്രമേയമാക്കിയ ഈ ചിത്രത്തിന് ഓസ്കാർ നോമിനേഷനും കാൻ ഫിലിം ഫെസ്റ്റിവൽ, ഏഷ്യൻ പസിഫിക് സ്ക്രീൻ, ക്രിട്ടിക്സ് അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ തുടങ്ങിയ മേളകളിൽ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. നിശാഗന്ധി തിയേറ്ററിൽ വൈകീട്ട് 6.30നാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

അൾജീരിയൻ വംശജനായ അഹമ്മദും ടുണീഷ്യൻ പെൺകുട്ടിയായ ഫറായും തമ്മിലുള്ള തീവ്രമായ പ്രണയത്തിന്റെ കഥ പറയുന്ന ഫ്രഞ്ച് ചിത്രം എ ടെയിൽ ഓഫ് ലൗ ആൻഡ് ഡിസയർ, സ്വവർഗാനുരാഗികളായ രണ്ടു യുവാക്കൾ കുട്ടികളുടെ സംരക്ഷകരാകുന്ന മനോലോ നിയെതോ സംവിധാനം ചെയ്ത ഉറുഗ്വൻ ചിത്രം ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയീ, യൂനിവേഴ്സിറ്റി പ്രഫസറായ ഡേവിഡും ഭരണകൂടവും തമ്മിലുള്ള നിയമ പോരാട്ടത്തിന്റെ കഥ പറയുന്ന റഷ്യൻ ചിത്രം ഹൗസ് അറസ്റ്റ്, ഇരുപതാം വയസ്സിൽ സൈന്യത്തിൽ ചേർന്ന എമ്മയെ മേലുദ്യോഗസ്ഥൻ ലൈംഗികമായി ചൂഷണം ചെയ്യുന്ന കഥ പ്രമേയമാക്കിയ കനേഡിയൻ ചിത്രം വാർസ് തുടങ്ങി 40 ചിത്രങ്ങളാണ് ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

നടേഷ് ഹെഡ്ഗെ സംവിധാനം ചെയ്ത പെഡ്രോ ഉൾപ്പെടെ 18 ഇന്ത്യൻ ചിത്രങ്ങളാണ് ഞായറാഴ്ച പ്രദർശിപ്പിക്കുന്നത്. ദി നോട്ട്, ജയരാജ് സംവിധാനം ചെയ്ത നിറയെ തത്തകളുള്ള മരം എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഞായറാഴ്ചയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffk 2022
News Summary - IFFK: 67 films including Nishidho on Sunday
Next Story