ചലച്ചിത്ര മേളക്ക് ഇന്ന് സമാപനം; നവാസുദ്ദീന്‍ സിദ്ദിഖി മുഖ്യാതിഥി
text_fieldsലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും. വൈകീട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന ചടങ്ങ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി മുഖ്യാതിഥിയാകും. വൈകീട്ട് 5.30ന് നിശാഗന്ധിയില്‍ സമാപന ചടങ്ങുകള്‍ ആരംഭിക്കും. എഴുത്തുകാരന്‍ ടി. പത്മനാഭന്‍ വിശിഷ്ടാതിഥിയാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സഹകരണ മന്ത്രി വി.എന്‍ വാസവന്‍ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യും. തുടര്‍ന്ന് മേളയിൽ സുവർണ്ണ ചകോരം നേടിയ ചിത്രം പ്രദർശിപ്പിക്കും.
അന്താരാഷ്ട്ര മേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ സിനിമകളായിരുന്നു മേളയിയിലൂടെ ഓരോ ദിവസവും സിനിമാസ്വാദകരിലേക്കെത്തിയിരുന്നത്. വലിയൊരു മഹാമാരിക്കാലത്തിന് ശേഷം നടന്ന മേളയില്‍ ഓരോ സിനിമയും അതിജീവനത്തിന്‍റെ കഥ പറഞ്ഞു. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളായിരുന്നു ഏറെയും. പ്രേക്ഷക മനസ്സുകളെ തൊട്ടുപോയ, കണ്ണുകളെ ഈറനണിയിച്ച നിരവധി സിനിമകള്‍ ഇപ്രാവശ്യത്തെ മേളയുടെഭാഗമായി.
മേളയുടെ ഉദ്ഘാടന ചടങ്ങിൽ നടി ഭാവന അപ്രതീക്ഷിത അതിഥിയായി എത്തിയത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അഞ്ച് വർഷങ്ങൾക്ക് മുമ്പ് തനിക്കുനേരെയുണ്ടായ ആക്രമണം ഈയടുത്ത് പ്രമുഖ മാധ്യമപ്രവർത്തക ബർഖ ദത്തിനോട് തുറന്നുപറഞ്ഞത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.