ഐ.എഫ്.എഫ്.കെ നീട്ടിവെച്ചു; ചലച്ചിത്രമേള അടുത്ത വർഷം ഫെബ്രുവരിയിൽ
text_fieldsതിരുവനന്തപുരം: 2021 വർഷത്തെ രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി നാല് മുതൽ 11 വരെ നടക്കും. നേരത്തെ ഡിസംബർ 10 മുതൽ ഐ.എഫ്.എഫ്.കെ നടത്താനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ, തിയറ്ററുകളുടെ ലഭ്യതക്കുറവും മോശം കാലാവസ്ഥയുമാണ് മേളമാറ്റാൻ കാരണമെന്നാണ് സൂചന. അതേസമയം, രാജ്യന്താര ഡോക്യുമെന്‍ററി-ഹൃസ്വചിത്രമേള ഡിസംബർ ഒമ്പത് മുതൽ 14 വരെ നടക്കുമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 2022 ഫെബ്രുവരി 4 ന് വൈകീട്ട് 6 മണിക്ക് ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നിര്‍വഹിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍പ്പോലും ഐ.എഫ്.എഫ്.കെ മുടക്കമില്ലാതെ നടത്താന്‍ നമുക്ക് കഴിഞ്ഞിരുന്നു. തിരുവനന്തപുരത്തെ പന്ത്രണ്ടോളം തിയേറ്ററുകളിലായി എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഐ.എഫ്.എഫ്.കെയുടെ 26 -ാം പതിപ്പ് രാജ്യാന്തര ചലച്ചിത്രമേളയുടെ എല്ലാ പ്രൗഢിയോടെയും നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും സജി ചെറിയാൻ വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ മാസം നടത്താന്‍ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (IDSFFK) 2021 ഡിസംബര്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്ളക്സ് എസ് എല്‍ തിയേറ്റര്‍ കോംപ്ളക്സിലെ നാല് സ്ക്രീനുകളില്‍ നടക്കും. മേളയുടെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ഏരീസ് പ്ളക്സ് എസ്.എല്‍ തിയേറ്ററിൽ ഡിസംബര്‍ 9 ന് നിര്‍വഹിക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മേളകള്‍ സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.