'ഞാനും അതേ പാര്‍ട്ടിയിലുള്ളത്, പക്ഷെ കുഴി അതിനപ്പുറമുള്ള കാര്യം'; 'ന്നാ താൻ കേസ് കൊട്' കണ്ട് അഭിപ്രായം പറഞ്ഞ് സുരഭി ലക്ഷ്മി
text_fields'ന്നാ താന്‍ കേസ് കൊട്' കണ്ടശേഷം പ്രതികരണവുമായി നടി സുരഭി ലക്ഷ്മി. സിനിമയില്‍ പറയുന്ന കുഴി അനുഭവം തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്നും കുഴി നികത്താനുള്ള ഉത്തരവാദിത്തം ഭരണാധികാരികക്കാണെന്നും സുരഭി മാധ്യമങ്ങളോട് പറഞ്ഞു. താനും അതേ പാര്‍ട്ടിയിലുള്ള ആളാണ് എന്നും എന്നാല്‍ കുഴി എന്ന് പറയുന്നത് അതിനപ്പുറത്തേക്കുള്ള കാര്യമാണെന്നും താരം പറയുന്നു.
'നമ്മള്‍ ടാക്‌സ് അടച്ചിട്ടാണ് റോഡിലൂടെ പോകുന്നത്. അപ്പോള്‍ അത് നികത്താനുള്ള ഉത്തരവാദിത്തം ഭരണാധികാരികള്‍ക്കുണ്ട്. അത് ചെയ്യുന്നുണ്ട് എന്നാണ് തോന്നുന്നത്. പലപ്പോഴും ഗള്‍ഫിലുള്ള ആളുകള്‍ കുറ്റം പറയുന്നത് കേട്ടിട്ടുണ്ട് നമ്മുടെ നാട്ടിലെ റോഡിനെ കുറിച്ച്. പക്ഷെ നമ്മുടെ നാട്ടിലെ കാലാവസ്ഥയും സാഹചര്യവുമൊക്കെ വ്യത്യസ്തമാണ്'-സുരഭി പറഞ്ഞു.
'വഴിയിലെ കുഴിയില്‍ സ്ഥിരമായി വീഴുന്നതാണ്. ഞാനും അതേ പാര്‍ട്ടിയിലുള്ള ആളാണ്. പക്ഷെ കുഴി എന്ന് പറയുന്നത് അതിനപ്പുറത്തേക്കുള്ള കാര്യമാണ്. നമ്മള്‍ ടാക്‌സ് അടച്ചിട്ടാണല്ലോ റോഡിലൂടെ പോകുന്നത്. അപ്പോള്‍ അത് നികത്താനുള്ള ഉത്തരവാദിത്വം ഭരണാധികാരികള്‍ക്കുണ്ട്. അത് ചെയ്യുന്നുണ്ട് എന്നാണ് തോന്നുന്നത്. പലപ്പോഴും ഗള്‍ഫിലൊക്കെയുള്ള ആളുകള്‍ നമ്മുടെ നാട്ടിലെ റോഡിനെ കുറിച്ച് കുറ്റം പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ നമ്മുടെ നാട്ടിലെ കാലാവസ്ഥയും സാഹചര്യവുമൊക്കെ വ്യത്യസ്തമാണ്. സിനിമ സിനിമയും രാഷ്ട്രീയം രാഷ്ട്രീയവും തന്നെയാണ്. എപ്പോഴും കല അതിന്റെ ധര്‍മം നിര്‍വഹിച്ചുകൊണ്ടിരിക്കും'-സുരഭി പറഞ്ഞു.
'ചാക്കോച്ചന്‍ എന്നയാളെ ആ സിനിമയില്‍ കാണാന്‍ കഴിഞ്ഞില്ല. രണ്ടാമത്തെ വരവില്‍ ചാക്കോച്ചന്‍ മികച്ച പ്രകടനം കാഴ്ചവെച്ചുവെങ്കിലും ഒരു നടന്‍ എന്ന നിലയില്‍ കഥാപാത്രമായി മാറിയ സിനിമയാണിതെന്ന് തോന്നി'-അവർ കൂട്ടിച്ചേർത്തു.
രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ സിനിമയാണ് 'ന്നാ താൻ കേസ് കൊട്'. മികച്ച പ്രതികരണവുമായിട്ടാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. സിനിമ ഇതിനകം 20 കോടിയിലധികം രൂപ കളക്ഷനായി നേടിക്കഴിഞ്ഞു. ബേസില്‍ ജോസഫ്, ഉണ്ണിമായ, രാജേഷ് മാധവന്‍ എന്നിവരും നിരവധി പുതുമുഖങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.