പ്രണയ ചിത്രത്തിലൂടെ ബോളിവുഡിലേക്ക് ഫഹദ് ഫാസിൽ; അരങ്ങേറ്റം ഹിറ്റ് സംവിധായകനൊപ്പം
text_fieldsനടൻ ഫഹദ് ഫാസിൽ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. പ്രമുഖ ബോളിവുഡ് മാധ്യമമായ പിങ്ക് വില്ലയാണ് വർത്ത റിപ്പോർട്ട് ചെയ്യുന്നത്. ബോളിവുഡിലെ പ്രശസ്ത സംവിധായകനായ ഇംതീസ് ആലി ചിത്രത്തിലൂടെയാണ് നടന്റെ ബോളിവുഡ് പ്രവേശനം. ഒരുങ്ങുന്നത് പ്രണയ ചിത്രമാണെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഫഹദുമായി നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ചിത്രത്തിന്റെ കാസ്റ്റിങ് പുരോഗമിക്കുകയാണ്. നായികയെ തീരുമാനിച്ചിട്ടില്ല. 2025 തുടക്കത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. സിനിമയുടെ തിരക്കഥ പൂർത്തിയായിട്ടുണ്ട്. ഉടൻ തന്നെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കും.
ഇംതിയാസ് അലിയുടെ പത്താമത്തെ ചിത്രമാണിത്. ഇതിന് മുമ്പ് പുറത്തിറങ്ങിയ ഇംതിയാസ് അലിയുടെ റോക്സ്റ്റാർ, തമാശ, ജെബ് വി മീറ്റ്, ഹൈവെ, ലൗ ആജ് കൽ, തുടങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു.
നിരവധി ചിത്രങ്ങളാണ് ഫഹദിന്റേതായി വിവിധ ഭാഷകളിലായി ഒരുങ്ങുന്നത്. തെലുങ്കിൽ പുഷ്പ 2, തമിഴിൽ വേട്ടയ്യൻ തുടങ്ങിയ സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. അമൽ നീരദ് ചിത്രം ബോഗയ്ൻവില്ലയിലും ഫഹദ് എത്തുന്നുണ്ട്.സിനിമയിൽ കാമിയോ വേഷത്തിലാകും നടനെത്തുക എന്നാണ് വിവരം. ഒക്ടോബറിലാകും ചിത്രം റിലീസ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.