Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ഈ സമയമൊക്കെ എവിടെ...

'ഈ സമയമൊക്കെ എവിടെ പോയെന്ന് അറിയില്ല'; അമാലിനൊപ്പമുള്ള 11വർഷത്തെ കുറിച്ച് ദുൽഖർ സൽമാൻ

text_fields
bookmark_border
In Wedding Aniversary Dulquer Salmaan Pens Heart Touching  Note About Wife Amal Sufiya
cancel

ദുൽഖർ സൽമാനെ പോലെ ഭാര്യ അമാലും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. 2011ഡിസംബർ 22നായിരുന്നു ദുൽഖറിന്റേയും അമാലിന്റേയും വിവാഹം. വിവാഹവാർഷിക ദിനത്തിൽ ദുൽഖർ പങ്കുവെച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. 11 വർഷം കടന്നു പോയത് അറിഞ്ഞില്ലെന്നാണ് ദുൽഖർ പറയുന്നത്.

'ഏറെ വൈകിപ്പോയി. ഇന്നത്തെ ദിവസം ഞങ്ങളുടെ വിവാഹവാർഷികമാണ്. ഈ സമയമൊക്കെ എവിടെ പോയെന്ന് അറിയില്ല. എന്റെ താടി നരച്ചപ്പോൾ, നീ അമ്മമാരുടെ ഗ്രൂപ്പിൽ ചേർന്നപ്പോൾ, നമ്മൾ പുതിയ വീട് വാങ്ങിയപ്പോൾ. ഇപ്പോൾ പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ മറ്റാരുടെയോ കഥപോലെ തോന്നി. പക്ഷെ ഇവിടെ നമ്മുടേതാണ്. നമ്മൾ എഴുതിയത്- ദുൽഖർ സൽമാൻ കുറിച്ചു. ഈ പോസ്റ്റ് വൈകിപ്പിച്ചതിന്റെ ഉത്തരവാദിത്തവും നമുക്ക് തന്നെയാണെന്നും ദുൽഖർ കൂട്ടിച്ചേർത്തു. അമാലിനോടൊപ്പമുളള ചിത്രത്തിനോടൊപ്പമാണ് വിവാഹവാർഷികാശംസ നേർന്നത്.

മലയാളത്തിലൂടെ സിനിമ ജീവിതം ആരംഭിച്ച ദുൽഖർ സൽമാൻ ഇപ്പോൾ ഇന്ത്യൻ സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയാണ്. മലയാളത്തിനോടൊപ്പം തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും നടൻ സജീവമാണ്. കിങ് ഓഫ് കൊത്തയാണ് ദുൽഖറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മലയാള ചിത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer SalmaanAmal Sufiya
News Summary - In Wedding Aniversary Dulquer Salmaan Pens Heart Touching Note About Wife Amal Sufiya
Next Story