ഉദ്‌ഘാടനം അടൂർ; ചലച്ചിത്ര അക്കാദമി മേളയിൽ നിന്ന് സിനിമ പിൻവലിക്കുന്നെന്ന് ജിയോ ബേബി
text_fieldsസംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്ന ഫിലിം ഫെസ്റ്റിവലിൽ നിന്നും തന്റെ ചിത്രം പിൻവലിക്കുന്നുവെന്ന് സംവിധായകൻ ജിയോ ബേബി. കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടർ ശങ്കർ മോഹനെ അടൂർ സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് സിനിമ പിൻവലിക്കുന്നത്. ചലച്ചിത്ര അക്കാദമിയാണ് ഹാപ്പിനെസ്സ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
രജിഷ വിജയൻ നായികയായ 'ഫ്രീഡം ഫൈറ്റ്' എന്ന ചിത്രമാണ് ജിയോ ബേബി പിൻവലിക്കുന്നത്. 'ഫ്രീഡം ഫൈറ്റ്'എന്ന ഞങ്ങളുടെ സിനിമ ഹാപ്പിനെസ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപെട്ടിട്ടുള്ളതാണ്. സിനിമ ഫെസ്റ്റിവലിൽ നിന്ന് ഞങ്ങൾ പിൻവലിക്കുകയാണ്. ഇത്രയധികം ആരോപണങ്ങൾ നേരിടുന്ന കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഏകാധിപതി ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ മേളയുടെ ഉദ്ഘാടകനാവുന്നതിൽ പ്രതിഷേധിച്ചാണ് സിനിമ പിൻവലിക്കുന്നത്.
സർക്കാരിന്റെ / ചലച്ചിത്ര അക്കാദമിയുടെ ഈ തീരുമാനത്തെ ശക്തമായി എതിർക്കുന്നു. കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ഡയറക്ടർ ശങ്കർ മോഹൻ ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെടുന്നു'-ജിയോ ബേബി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കഴിഞ്ഞദിവസം സമാപിച്ച കേരള രാജ്യാന്തര ചലച്ചിത്ര മേളയിലും ഈ വിഷയത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. ചലച്ചിത്ര പ്രവർത്തകരായ ആഷിഖ് അബു, മഹേഷ് നാരായണൻ, ജിയോ ബേബി, കമൽ, കെ.എം. കമൽ, വിധു വിൻസെന്റ്, നടി സജിത മടത്തിൽ, സംഗീതജ്ഞൻ ഷഹബാസ് അമൻ എന്നിവർ വിദ്യാർഥികൾക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ വിദ്യാർഥികൾെക്കതിരേ ജാതി അധിക്ഷേപവും വിവേചനവും കാണിക്കുന്നു എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.