Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ടർബോ'യും 'ഇന്ത്യൻ...

'ടർബോ'യും 'ഇന്ത്യൻ 2'വും ഒരേ ദിവസം ഒ.ടി.ടിയിൽ

text_fields
bookmark_border
Indian 2 and  Turbo OTT release  on august 9
cancel

മ്മൂട്ടി ചിത്രം ടർബോയും കമൽ ഹാസന്റെ ഇന്ത്യൻ 2 വും ഒരേ ദിവസം ഒ.ടി.ടിയിൽ എത്തുന്നു . ആഗസ്റ്റ് ഒമ്പതിനാണ് ഇരു ചിത്രങ്ങളുടെയും ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുന്നത്. ടർബോ സോണി ലിവിലും ഇന്ത്യൻ 2 നെറ്റ്ഫ്ലിക്സിലുമാണ് സ്ട്രീം ചെയ്യുന്നത്.

മെയ് 23നാണ് മമ്മൂട്ടിയുടെ ടർബോ തിയറ്ററുകളിലെത്തിയത്. മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രം വൈശാഖ് ആണ് സംവിധാനം ചെയ്തത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കിയ ചിത്രം 70 കോടിയോളമാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ദുൽഖറിന്റെ വേഫറർ ഫിലിംസും ട്രൂത്ത് ഗ്ലോബൽ ഫിലിംസും ചേർന്നാണ് ചിത്രം വിതരണം ചെയ്തത്.

പ്രേക്ഷകർ ഏറെ കാത്തിരുന്ന കമൽ ഹാസൻ ചിത്രമായിരുന്നു ഇന്ത്യൻ2. ഷങ്കർ സംവിധാനം ചെയ്ത ചിത്രം ജൂലൈ 12 നാണ് തിയറ്ററുകളിലെത്തിയത്. പ്രതീക്ഷിച്ചത് പോലെ വിജയം നേടാൻ ചിത്രത്തിനായില്ല.അനിരുദ്ധ് രവിചന്ദറാണ് ഇന്ത്യൻ 2-ന് സം​ഗീത സംവിധാനം നിർവഹിച്ചത്. ചിത്രത്തിന്റെ മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. റിലീസ് ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian 2ottTurbo
News Summary - Indian 2 and Turbo OTT release on august 9
Next Story