സൈക്കിളിൽ നാടൻ ലുക്കിൽ ഇന്ദ്രൻസും ഇനാരയും, കനകരാജ്യത്തിന്റെ പോസ്റ്റർ പുറത്ത്
text_fieldsഇന്ദ്രൻസും മുരളി ഗോപിയും പ്രധാന വേഷത്തിൽ എത്തുന്ന 'കനകരാജ്യ'ത്തിന്റെ പോസ്റ്റർ പുറത്ത്. ഒരു നാട്ടുവഴിയിലൂടെ സൈക്കിൾ ചവിട്ടി വരുന്ന ഇന്ദ്രൻസും ഇനാരയുമാണ് പോസ്റ്ററിൽ. കനകരാജ്യത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ വൈറലായിട്ടുണ്ട്.
ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർഥ സംഭവങ്ങളെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'സത്യം മാത്രമേ ബോധിപ്പിക്കൂ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാഗര്‍ ആണ് സംവിധായകൻ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്ചുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ, രമ്യ സുരേഷ്, സൈനാ കൃഷ്‍ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിനാരായണൻ, മനു മൻജിത്ത്, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു.
അഭിലാഷ് ശങ്കർ ഛായാഗ്രഹണവും, അജീഷ് ആനന്ദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - പ്രദീപ് എം.വി, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്‍ണൻ, കോസ്റ്റ്യൂം ഡിസൈൻ - പ്രദീപ് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സനു സജീവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ മാനേജർ - അനിൽ കല്ലാർ, അസോസിയേറ്റ് ഡയറക്ടർ: ജിതിൻ രാജഗോപാൽ, അഖിൽ കഴക്കൂട്ടം, ജോ ജോർജ്, സൗണ്ട് ഡിസൈൻ: സച്ചിൻ സി, ശബ്‍ദ മിശ്രണം: എം.ആർ രാജാകൃഷ്‍ണൻ, പിആർഒ.- ആതിര ദിൽജിത്ത്പി ശിവപ്രസാദ്, സ്റ്റിൽസ് - അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.