Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
vinayakan
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightമാധ്യമപ്രവർത്തകയെ...

മാധ്യമപ്രവർത്തകയെ അധിക്ഷേപിക്കൽ: ക്ഷമ ചോദിച്ച് വിനായകൻ

text_fields
bookmark_border
Listen to this Article

കൊച്ചി: 'ഒരുത്തി' സിനിമയുടെ പ്രചാരണാർത്ഥം നടന്ന വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തക​യെ അധിക്ഷേപിച്ച് സംസാരിച്ചതിൽ ക്ഷമ ചോദിച്ച് നടൻ വിനായകൻ.

'പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ (ഒട്ടും വ്യക്തിപരമായിരുന്നില്ല 🙏🏿) വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു' - വിനായകൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മി ​ടൂ വി​ഷ​യ​ത്തി​ൽ ന​ട​ൻ വി​നാ​യ​ക​ന്‍റെ പ്ര​തി​ക​ര​ണം വ​ൻ വി​വാ​ദ​ത്തി​ലേ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ളി​ലേ​ക്കുമാണ് വ​ഴി​തെ​ളി​ച്ചിരുന്നത്. മി ​ടൂ എ​ന്താ​ണെ​ന്ന​റി​യി​ല്ലെ​ന്നും ത​നി​ക്ക് ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടേ​ണ്ട​വ​രോ​ട് ചോ​ദി​ച്ചു ചെ​യ്യാ​റാ​ണ് പ​തി​വെ​ന്നു​മു​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തിയത്. വി.​കെ. പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്ത, ന​വ്യ നാ​യ​രും വി​നാ​യ​ക​നും മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്ന ഒ​രു​ത്തീ എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന​ക​ൾ ന​ട​നി​ൽ​നി​ന്നു​ണ്ടാ​യ​ത്.

ഇ​തി​നെ​തി​രെ സി​നി​മ താ​ര​ങ്ങ​ളും ആ​ക്ടി​വി​സ്റ്റു​ക​ളു​മു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യിരുന്നു. വി​നാ​യ​ക​നെ​തി​രെ മു​മ്പ്​ ഉ​യ​ർ​ന്നു​വ​ന്ന ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണം സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​നാ​ണ് മി ​ടൂ​വി​ന്‍റെ ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യെ​യും ലൈം​ഗി​ക​ബ​ന്ധ​ത്തി​ലെ ഉ‍ഭ​യ​സ​മ്മ​ത​ത്തെ​യും നി​സ്സാ​ര​വ​ത്ക​രി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള മ​റു​പ​ടി​യു​ണ്ടാ​യ​ത്. സ്ത്രീ​യു​ടെ പോ​രാ​ട്ടം ചി​ത്രീ​ക​രി​ക്കു​ന്ന സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വേ​ദി​യി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ സ്ത്രീ​വി​രു​ദ്ധ​ത നി​റ​ഞ്ഞ പ്ര​തി​ക​ര​ണ​മു​ണ്ടാ​യ​തെ​ന്ന വൈ​രു​ധ്യ​വും പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടി. വ​നി​ത ക​മീ​ഷ​ൻ സ്വ​മേ​ധ​യ കേ​സെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vinayakan
News Summary - Insult to a journalist: Vinayakan apologizes
Next Story