രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) ഡിസംബർ 13 മുതൽ 20 വരെ
text_fieldsതിരുവനന്തപുരം: 29ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ 15 തിയറ്ററുകളിലായി നടക്കും. 180 സിനിമകൾ പ്രദർശിപ്പിക്കും. മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 14 സിനിമകളാണുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയും സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഫെസ്റ്റിവൽ പ്രസിഡന്റുമായി 501 അംഗ സംഘാടക സമിതിയായി. വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു. അന്താരാഷ്ട്ര സിനിമ മേഖലയിലെ ഇരുനൂറോളം പ്രമുഖർ മേളക്കെത്തും. 15,000 പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. മേളയുടെ സംഘാടക സമിതി രൂപവത്കരണ യോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര മത്സരവിഭാഗം, ലോക സിനിമ, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ, കൺട്രി ഫോക്കസ്, ഹോമേജ് വിഭാഗങ്ങളിലാണ് പ്രദർശനം. മേളയുടെ ഭാഗമായി ഇൻ കോൺവർസേഷൻ, ഓപൺ ഫോറം, മീറ്റ് ദ ഡയറക്ടർ, അരവിന്ദൻ സ്മാരകപ്രഭാഷണം, മാസ്റ്റർ ക്ലാസ്, പാനൽ ചർച്ച, എക്സിബിഷൻ എന്നിവയും നടക്കും. ചലച്ചിത്രമേളയുടെ ലോഗോ ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.