ഇൻററസ്റ്റിങ്ങായ കഥാപാത്രങ്ങൾ തേടിവന്നാൽ വിട്ടുകളയാറില്ല
text_fieldsപത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് എല്ലാവരും പുതിയ പഠനലോകത്തേക്ക് ചുവടുവെച്ചപ്പോൾ സിനിമാലോകത്തേക്ക് നായികയായി പോയ ഒരു പെൺകുട്ടിയുണ്ട്, ഇന്ന് സിനിമാലോകത്തും -മിനി സ്ക്രീനിലും ഫുൾ എ പ്ലസ് നേടിയ സ്വാസിക. മികച്ച അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ 'വാസന്തി'യടക്കം നിരവധി മികച്ച സിനിമകൾ മാത്രമല്ല, ഷോർട്ട് ഫിലിം- സീരിയൽ ലോകത്തും ശ്രദ്ധേയ... സ്വാസിക പ്രധാന വേഷത്തിലെത്തുന്ന 'തുടരും 2' എന്ന ലഘുചിത്രം സമകാലിക സാഹചര്യത്തിലെ പെൺ രാഷ്ട്രീയമാണ് പറയുന്നത്. നടി സ്വാസിക സംസാരിക്കുന്നു
സിനിമയിലേക്ക് എത്തുന്നത്
എട്ടാം ക്ലാസ് മുതലേ മനസ്സുനിറയെ സിനിമയായിരുന്നു. ആക്ടിങ് കരിയറിലെത്തണമെന്നത് എെൻറ ഒരു പാഷനായിരുന്നു. മറ്റൊരു ജോലിയെ കുറിച്ചൊന്നും ഞാൻ ആലോചിച്ചിട്ടേയില്ല. സിനിമ അസ്ഥിക്കുപിടിച്ച് നടക്കുന്ന കാലം. മറ്റുള്ളവർ പത്താം ക്ലാസ് കഴിഞ്ഞ് ഇനിയെന്ത് എന്ന് ആലോചിക്കുേമ്പാൾ ബിഗ് സ്ക്രീനിൽ ഞാൻ എന്നെ സ്വപ്നം കാണുകയായിരുന്നു.
സിനിമയുമായി ബന്ധമുള്ള ഒരാളും കുടുംബത്തിൽ ഇല്ല. സിനിമയിലേക്ക് എങ്ങനെയെത്തുെമന്നൊന്നും എനിക്ക് അറിയില്ല. അന്ന് വീട്ടിൽ വരുന്ന പത്ര-മാഗസിനുകളിലൊക്കെ അഭിനേതാക്കളെ ക്ഷണിച്ചുള്ള അറിയിപ്പുകളുണ്ടാകും. അവർക്കൊക്കെ മറുപടി അയക്കും. ചിലർ ഓഡിഷന് വിളിക്കും. അങ്ങനെയൊരുപാട് ഓഡിഷനുകളിൽ പങ്കെടുത്താണ് അവസാനം സിനിമയിലേക്ക് ഒരു വിളിയെത്തുന്നത്.
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ആ സിനിമയുടെ ചെന്നൈയിലെ സെറ്റിലേക്കാണ് ഞാൻ പോയത്. അവിടെയായിരുന്നു എന്റെ സിനിമ ജീവിതത്തിെൻറ തുടക്കം. ആദ്യ സിനിമക്ക് പിന്നാലെ രണ്ട് സിനിമകൾകൂടി തമിഴിൽ ചെയ്തു.
സിനിമ തെരഞ്ഞെടുക്കുേമ്പാൾ കാരക്ടർ ബോൾഡാണോ എന്നൊന്നും നോക്കാറില്ല. കട്ടപ്പനയിലെ ഋത്വിക് റോഷനിലെയും ഇട്ടിമാണിയിലെയും പോലെ വളരെ നോർമലായ കഥാപാത്രങ്ങളും ചെയ്യാറുണ്ട് അതേസമയം സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച വാസന്തി പോലത്തെ കഥാപാത്രങ്ങളും ചെയ്തു. ഇനി റിലീസാകാൻ പോകുന്ന സിനിമയിലെ കഥാപാത്രങ്ങളും അത്തരം ബോൾഡായ കഥാപാത്രങ്ങളാണ്. ഇൻററസ്റ്റിങ്ങായ കഥാപാത്രങ്ങൾ തേടിവന്നാൽ സിനിമയായാലും ഷോർട്ട് ഫിലമായാലും സീരിയലായാലും വിട്ടുകളയാറില്ല. അത് ചെയ്യാൻ പരമാവധി ശ്രമിക്കും.
വാസന്തിക്കു ശേഷമുള്ള സിനിമ ജീവിതം
സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വാസന്തിക്കുശേഷം സിനിമ ജീവിതത്തിൽ വലിയ മാറ്റമാണുണ്ടായത്. നല്ല കാരക്ടർ റോളുകൾ തേടിവരാൻ തുടങ്ങി. അഭിനയ ജീവിതം പുതിയ തലത്തിലെത്തി. നിരവധി സിനിമകൾ അതിനുശേഷം തേടിയെത്തി. മികച്ച കഥാപാത്രങ്ങളാണ് വന്നതെല്ലാം. പക്ഷേ, ലോക്ഡൗൺ വന്നതോടെ സിനിമകളുടെ ഷൂട്ട് തുടങ്ങാൻ പറ്റാത്ത സാഹചര്യമാണല്ലോ. കട്ടപ്പനയിലെ ഋത്വിക് റോഷന്റെ സമയത്ത് സിജു വിത്സനാണ് വാസന്തിയെക്കുറിച്ചു പറയുന്നത്. അഭിനയസാധ്യതക്കൊപ്പം മുഴുനീള കഥാപാത്രമാണത്. തിരക്കഥ നിരവധി തവണ വായിച്ചിട്ടാണ് 'വാസന്തി' ചെയ്തത്.
സിനിമ, സീരിയൽ,ആങ്കറിങ്, ഷോട്ട് ഫിലിം
അവാർഡ് കിട്ടിയെന്ന് കരുതി മറ്റ് വർക്ക് ചെയ്യില്ലെന്ന് തീരുമാനിക്കാൻ പറ്റില്ല. അവാർഡിനു മുമ്പുതന്നെ ആങ്കറിങ് ഞാൻ കമ്മിറ്റ് ചെയ്തിരുന്നു. ഇനി അവാർഡ് കിട്ടിയതുകൊണ്ട് അത് ചെയ്യില്ലെന്ന് പറഞ്ഞ് ഇട്ടിട്ട് പോകുന്നത് എത്തിക്സിന് ചേരുന്നതല്ല. നമ്മുടെ ചുറ്റും ക്രിയേറ്റിവായ സംവിധായകരും കഥാകൃത്തുക്കളും ഒരുപാട് ഉണ്ട്. അവർക്കൊപ്പം സഹകരിക്കുക എന്നത് നല്ല കാര്യമാണ്. സിനിമ എന്നത് മാത്രമല്ല എല്ലാ ആർട്ഫോമിലും എേൻറതായ ഒരു ഇൻവോൾവ്മെൻറ് കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. വെറുതെ ഇരിക്കാൻ ഇഷ്ടമില്ലാത്ത, എപ്പോഴും എന്തേലും ക്രിയേറ്റിവായ വർക്കുകൾ ചെയ്ത് സജീവമായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ഒഴിവുവേളകളിൽ സിനിമ കാണുകയും നൃത്തം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യും. ഇതിനൊപ്പം പരസ്യവും ഷോർട്ട് ഫിലിമുമൊക്കെ ചെയ്യുന്നുണ്ട്.
ഒരു സിനിമ തിരഞ്ഞെടുക്കുേമ്പാൾ അതിെൻറ ഡയറക്ടർ ആരാണ് ഒപ്പം അഭിനയിക്കുന്നത് ആരൊക്കെയാണെന്ന് നോക്കും. അതേസമയം, ഷോട്ട് ഫിലിമാണ് ചെയ്യുന്നതെങ്കിൽ ആ സിനിമയുടെ കണ്ടൻറായിരിക്കും ആദ്യം നോക്കുക.
നിലപാടുകൾ ഉണ്ട്
അഭിപ്രായങ്ങൾ തുറന്നു പറയാനുള്ളതാണ്. എന്നാൽ, ഞാൻ അങ്ങനെ എല്ലാ വിഷയങ്ങളിലും അഭിപ്രായം സോഷ്യൽ മീഡയയിൽ പറയുന്ന ഒരാളല്ല. ചില കാര്യങ്ങളിൽ അഭിപ്രായം പറയുന്നത്, അതിൽ വ്യക്തിപരമായി റിലേറ്റ് ചെയ്യുന്ന എന്തെങ്കിലും ഒന്ന് ഉണ്ടാകുേമ്പാഴാണ്. ചിലപ്പോൾ അത്തരമൊരു സാഹചര്യത്തിലൂടെ നമ്മൾ കടന്നുപോയിട്ടുണ്ടാകണം. ഫ്രണ്ട്സിെനയോ ഫാമിലി സുഹൃത്തുക്കളെയോ ബാധിച്ച എന്തെങ്കിലും ഒരു ഇൻസിഡൻറുമായി കണക്റ്റ് ആകുന്നതുെകാണ്ടായിരിക്കാം അഭിപ്രായങ്ങൾ തുറന്നുപറയുന്നത്. എന്നാൽ, അത്തരം നിലപാട് എടുക്കുേമ്പാേഴാ അഭിപ്രായങ്ങൾ പറയുേമ്പാഴോ സൈബർ ബുള്ളിയിങ് ഉണ്ടായിട്ടില്ല. എന്നാൽ, ഒരു േഫാട്ടോ ഷൂട്ടിെൻറ പേരിലൊക്കെ സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നിട്ടുമുണ്ട്
ബോൾഡാകണം
പെൺകുട്ടികൾ ബോൾഡാകുന്നതിന് പിന്നിൽ അവൾ വളർന്നു വന്ന സാഹചര്യം തന്നെയാണ് വലിയ ഘടകമാകുന്നത്. ചില പെൺകുട്ടികൾ വളർന്നുവന്ന സാഹചര്യം അവർക്ക് അത്യാവശ്യം കാര്യങ്ങൾ ബോൾഡായി ഹാൻഡിൽ ചെയ്യാനുള്ള കഴിവും കരുത്തും നൽകും. കംഫർട്ടബിളല്ലാത്ത സ്പേസിൽ പോലും അവർക്കു വേണ്ട പ്രയോറിറ്റി വാങ്ങിച്ച് എടുക്കാനുള്ള കഴിവുള്ളവർ ഉണ്ടാകും. അതിപ്പോ കല്യാണം കഴിഞ്ഞ വീടുകളിൽ എത്തിയാലും അവർക്ക് അത് നേടിയെടുക്കാൻ കഴിയും. എന്നാൽ, ഇത് സാധ്യമല്ലാത്ത പെൺകുട്ടികളും സമൂഹത്തിൽ ഉണ്ടാകും. സമൂഹത്തെ പേടിക്കുന്ന പെൺകുട്ടികളും സമൂഹത്തിലുണ്ടാകും. അവർക്ക് അതിനോട് അതിജീവിക്കണമെങ്കിൽ കുഞ്ഞുകാലം മുതലേ വീട്ടിൽനിന്ന് മെൻറൽ സപ്പോർട്ട് ലഭിക്കണം. ആ ഒരു ചുറ്റുപാടിൽ ജനിച്ച് വളർന്നെങ്കിലേ കുട്ടികൾക്ക് സമൂഹത്തിലും ബോൾഡായി നിലനിൽക്കാൻ കഴിയുകയുള്ളു.
തുടരും എന്ന ഷോർട്ട് ഫിലിമിന്റെ രണ്ടാം ഭാഗത്തിൽ അത്തരത്തിലുള്ള പെൺകുട്ടികളുടെ അതിജീവനമാണ് അഡ്രസ് ചെയ്യാൻ ശ്രമിക്കുന്നത്. വിദ്യ എന്ന കഥാപാത്രം വിവാഹജീവിതത്തിൽ വലിയ ഡിസ്േറ്റർബ്ഡ് ആണ്. പക്ഷേ, അവർക്ക് അതിൽനിന്ന് മോചിതയാകാൻ കഴിയുന്നില്ല. കാരണം, വീട്ടിൽനിന്ന് ഒരു സപ്പോർട്ടും ഇല്ല. മകളോട് എല്ലാം സഹിച്ചും പിടിച്ചുനിൽക്കാനാണ് പറയുന്നത്. അനിയത്തിയുടെ വിവാഹ ജീവിതത്തിലുണ്ടായ ദുരന്തങ്ങളെ ചൂണ്ടിക്കാട്ടി എല്ലാം സഹിക്കാൻ നിർബന്ധിക്കുകയാണ്. ഇത്തരം കാര്യങ്ങളിൽനിന്നാണ് സമൂഹം മാറേണ്ടത്. രണ്ടുപേർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നതിെൻറ ഭാഗമായി വിവാഹം കഴിക്കുന്നു. എന്നാൽ, ഒരുമിച്ച് ജീവിക്കാൻ കഴിയുന്നില്ല എന്ന് മനസ്സിലാകുേമ്പാൾ പിരിയുന്നു. പക്ഷേ, ചിലർക്ക് ഡൈവോഴ്സ് എന്ന് പറഞ്ഞാൽ മഹാ അപരാധമാണ്. ഇങ്ങനെ ചെയ്താൽ കുടുംബത്തിന് എന്തോ ദോഷമുണ്ടാകും എന്നൊക്കെയുള്ള ചിന്ത വരുന്നത് കുട്ടിക്കാലം മുതലേ ഒരുകുട്ടിയിൽ സമൂഹവും കുടുംബവും അടിച്ചേൽപിക്കുന്ന ചില ബോധ്യങ്ങളാണ്. കല്യാണം അല്ല മഹത്തായ കാര്യമെന്ന് മക്കളെ ബോധ്യപ്പെടുത്തുന്ന രക്ഷിതാക്കൾ ഉണ്ടായെങ്കിലെ ഈ കാര്യത്തിൽ മാറ്റമുണ്ടാകു.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.