Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇൻവെസ്റ്റിഗേഷൻ ക്രൈം...

ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ "എന്നൈ സുഡും പനി"; തമിഴിലേക്ക് ഒരു മലയാളി വില്ലൻ കൂടി...

text_fields
bookmark_border
Ennai Sudum Pani
cancel

യഥാർഥ സംഭവത്തെ ആസ്പദമാക്കി എസ്.എൻ.എസ് പിക്ചേഴ്സിന്‍റെ ബാനറിൽ ഹേമലത സുന്ദർരാജ് നിർമിക്കുന്ന "എന്നൈ സുഡും പനി" എന്ന തമിഴ് ചിത്രം മാർച്ച് 21ന് തീയേറ്ററുകളിൽ എത്തുകയാണ്. എൻകാതലി സീൻ പോഡുറ, വാഗൈ എന്നീ ചിത്രങ്ങൾക്ക് ശേഷം റാം സേവ സംവിധാനം ചെയുന്ന ചിത്രമാണിത്. നടരാജ് സുന്ദർരാജ് നായകനാവുന്ന ചിത്രത്തിൽ മലയാളിയായ ധനീഷ് ആണ് പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൽ ഉപാസന ആർസി നായികയാവുന്നു.

എറണാകുളം പെരുമ്പാവൂർ സ്വദേശിയായ ധനീഷ് കഴിഞ്ഞ 11 വർഷങ്ങളായി സിനിമ മേഖലയിൽ ഡിജിറ്റൽ കൺസൽട്ടന്‍റ്, മൂവി കൺസൽട്ടന്‍റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്. കൂടാതെ 'ടു സ്റ്റേറ്റ്സ് ' എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ അഭിനേതാക്കളുടെ വില്ലന്‍വേഷവും സമാനതകളില്ലാത്ത പ്രകടനങ്ങളും തമിഴ്‌സിനിമക്കു പുതുമയല്ല. തമിഴ് ആരാധകര്‍ക്ക് മല്ലുവില്ലന്‍മാരെ ഹൃദയത്തോടു ചേര്‍ത്തു പിടിച്ച ചരിത്രമാണുള്ളത്. എം.എന്‍.നമ്പ്യാര്‍ മുതൽ രാജന്‍ പി.ദേവും ദേവനും മുരളിയും തുടങ്ങി ലാൽ, കൊല്ലം തുളസി, സായ്കുമാര്‍, കലാഭവൻ മണി, ഫഹദ് ഫാസിൽ, വിനായകൻ എന്നിവർ ഉദാഹരണമാണ്.

ചിത്രത്തിൽ കെ. ഭാഗ്യരാജ്, ചിത്ര ലക്ഷ്മണൻ, മനോബാല, തലൈവാസൽ വിജയ്, മുതുക്കലൈ, സിംഗംപുലി, കൂൾ സുരേഷ്, , സുന്ദർരാജ്, ബില്ലി മുരളി, പളനി ശിവപെരുമാൾ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഛായാഗ്രഹണം- വെങ്കട്ട്, ചിത്രസംയോജനം- ഇളങ്കോവൻ, സംഗീത സംവിധാനം- അരുൾ ദേവ്, നൃത്ത സംവിധാനം- സാൻഡി & രാധിക തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie NewsTamil NewsCrime thriller
News Summary - Investigation Crime Thriller Ennai Sudum Pani
Next Story
RADO