പൃഥ്വിരാജ് ചിത്രം ജന ഗണ മനക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നോ? സൂചന നൽകി സംവിധായകൻ
text_fieldsപൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി 2022 ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ജനഗണമന'. രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെ മറ്റ് വിവരങ്ങളൊന്നും ചിത്രത്തിന്‍റേതായി പുറത്തുവന്നിരുന്നില്ല. എന്നാൽ ഇപ്പോൾ സംവിധായകൻ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകും എന്നതിന്‍റെ സൂചനയാണോ സംവിധായകൻ നൽകിയതെന്ന ചർച്ചയാണ് ഉയരുന്നത്.
ചിത്രത്തിന്റെ സംവിധായകനായ ഡിജോ ജോസ് ആന്റണി തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അടുത്തിടെ ഒരു പോസ്റ്റർ പോസ്റ്റ് ചെയ്തിരുന്നു. ജനഗണമന റിലീസ് ചെയ്ത് മൂന്ന് വർഷം തികയുന്നതിന്‍റെ ഭാഗമായിരുന്നു അത്. 'അരവിന്ദ് സ്വാമിനാഥൻ തുടരും...' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റിട്ടത്. ഈ പോസ്റ്റാണ് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചക്ക് കാരണം.
ചിത്രത്തിൽ അരവിന്ദ് സ്വാമിനാഥൻ എന്ന കഥാപാത്രമാമയാണ് പൃഥ്വിരാജ് എത്തിയത്. ജനഗണമനക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ആദ്യം സ്ഥിരീകരിച്ചിരുന്നു. എന്നാൽ, പിന്നീട് നിർമാതാക്കൾ ആ ആശയം ഉപേക്ഷിച്ചിരിക്കാമെന്ന അഭ്യൂഹങ്ങൾ ഉയർന്നു. രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
ക്വീന്‍ എന്ന സിനിമക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ക്യാമറ സുദീപ് ഇളമണ്‍, സംഗീതം ജെക്സ് ബിജോയ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.