മധ്യവയസ്ക്കരായ നായകൻമാർക്ക് കൗമാരക്കാരിയായ നായികയെ വേണം; ബോളിവുഡിൽ പുരുഷാധിപത്യമെന്ന് ദിയ മിർസ
text_fieldsബോളിവുഡിൽ മധ്യവയസ്കരായ നായകൻമാർ തങ്ങളേക്കാൾ പ്രായം കുറഞ്ഞ കഥാപാത്രങ്ങൾ ചെയ്യുന്നത് നിർഭാഗ്യകരമാണെന്ന് നടി ദിയ മിർസ. യുവത്വം നിറഞ്ഞ സൗന്ദര്യത്തെ മാത്രമേ ഇൻഡസ്ട്രിക്ക് ഉൾകൊള്ളാൻ സാധിക്കുന്നുള്ളു. അതേസമയം, നീന ഗുപ്തയെ പോലുള്ള നടിമാർ അതെല്ലാം മറികടന്ന് മുന്നോട്ടുവരുന്നുണ്ടെന്നും ദിയ മിർസ ടൈംസ് ഒാഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കൗമാരക്കാരായ നായികമാർക്കൊപ്പം പ്രായമേറിയ നായകൻമാർ ആടിപ്പാടി അഭിനയിക്കുന്നത് കാണുേമ്പാൾ വിചിത്രമായി തോന്നുന്നു. അതെ, അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കാരണം ബോളിവുഡിൽ പുരുഷ മേധാവിത്വമാണെന്നും അവർ അഭിപ്രായപ്പെട്ടു.
'പ്രായം കൂടിയ പുരുഷൻമാരെ കേന്ദ്രീകരിച്ചുള്ള കഥകൾ ഒരുപാട് എഴുതപ്പെടുേമ്പാൾ അതേ പ്രായത്തിലുള്ള സ്ത്രീയെ കേന്ദ്രീകരിച്ചുള്ള സിനിമകൾ സംഭവിക്കുന്നില്ല എന്നത് ദൗർഭാഗ്യകരമായ സത്യമാണ്. അതുപോലെ മധ്യവയസ്കരായ നായകൻമാർ അവരേക്കാൾ പ്രായം കുറഞ്ഞ കഥാപാത്രങ്ങൾ ചെയ്യുന്നത് കാണേണ്ടി വരുന്നത് അതിലും ദൗർഭാഗ്യകരമാണ്. സൗന്ദര്യമെന്ന ആശയം എല്ലായ്പ്പോഴും യുവത്വത്തെ ചുറ്റിപ്പറ്റിയാണ് നിലനിൽക്കുന്നത്. അതുകൊണ്ടാണ് വെള്ളിത്തിരയിൽ ചെറുപ്പമുള്ള മുഖങ്ങൾക്ക് ഏറെ ഡിമാൻറ്. -ദിയ മിർസ ടൈംസ് ഒാഫ് ഇന്ത്യയോട് പറഞ്ഞു.
നീന ഗുപ്തയെ പോലുള്ള നടിമാരാണ് ഇതിനൊരു അപവാദം. അവർ ഇതിനെ കുറിച്ച് ഒരുപാട് തവണ തുറന്നു പറഞ്ഞിട്ടുണ്ട്. 'ഞാൻ എെൻറ ജോലിയെ സ്നേഹിക്കുന്നു. എന്നെ കാസ്റ്റ് ചെയ്യൂ.. ' എന്നവർ വിളിച്ചുപറഞ്ഞപ്പോൾ, ചില സംവിധായകർ പ്രധാന കഥാപാത്രമായി കാസ്റ്റ് ചെയ്യാൻ മുന്നോട്ടുവന്നു എന്നത് സന്തോഷകരമാണ്. എന്നാൽ, ഇപ്പോഴും മധ്യവയസ്കരായ നടിമാർ നമ്മുടെ ഇൻഡസ്ട്രിയിൽ സിനിമകളില്ലാതെ കഷ്ടപ്പെടുന്നുണ്ട്. അവർക്ക് വേണ്ടിയുള്ള കഥകൾ എഴുതപ്പെടാത്തതിനാൽ ആരും അവരെ അഭിനയിപ്പിക്കുന്നില്ല. ബോളിവുഡ് ഒരു പുരുഷ മേധാവിത്വമുള്ള ഇൻഡസ്ട്രിയാണ്. - നടി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.