Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'മെയ്‌ 19ന്...

'മെയ്‌ 19ന് തിയറ്ററുകളിൽ ബാൻഡ്‌ മേളം'; ഇന്ദ്രൻസ്‌ ചിത്രം 'ജാക്സൺ ബസാർ യൂത്തി'ന്റെ റിലീസിങ് തീയതി പുറത്ത്

text_fields
bookmark_border
Jackson Bazaar Youth gets release date Out
cancel

മൽ സുലൈമാൻ സംവിധാനം ചെയ്ത ജാക്സൺ ബസാർ യൂത്തിന്റെ റിലീസ്‌ തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. മെയ് 19നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. 'മെയ്‌ 19നു തിയറ്ററുകളിൽ ബാൻഡ്‌ മേളം' എന്ന ടാഗ്‌ ലൈനൊട്‌ കൂടിയാണ് ചിത്രത്തിന്റെ റിലീസ്‌ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്‌, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണൻ, ഫാഹിം സഫർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ പള്ളിപെരുന്നാൾ ഗാനം ഇതിനോടകം പ്രേക്ഷകരുടെ ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്‌. സക്കരിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്‌ ഉസ്മാൻ മാരാത്താണു. കണ്ണൻ പട്ടേരി ചായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം അപ്പു എൻ ഭട്ടത്തിരി, ഷൈജാസ് എന്നിവർ ചേർന്നാണ് എഡിറ്റിങ് നിർവഹിക്കുന്നത്.

സഹനിർമാണം - ഷാഫി വലിയപറമ്പ, ഡോ. സൽമാൻ, ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്), എക്സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്സ് - അമീൻ അഫ്സൽ, ശംസുദ്ധീൻ എം ടി, സംഗീത സംവിധാനം - ഗോവിന്ദ്‌ വസന്ത, വരികൾ - സുഹൈൽ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചൻ, പ്രൊഡക്ഷൻ ഡിസൈനർ - അനീസ് നാടോടി, സ്റ്റീൽസ് - രോഹിത്ത് കെ എസ്, മേക്കപ്പ് - ഹക്കീം കബീർ, ടൈറ്റിൽ ഡിസൈൻ - പോപ്‌കോൺ, പരസ്യകല - യെല്ലോ ടൂത്ത്, സ്റ്റണ്ട് - ഫീനിക്സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷിന്റോ വടക്കാങ്ങര, സഞ്ജു അമ്പാടി, വിതരണം - സെൻട്രൽ പിക്ചേഴ്സ് റിലീസ്, പിആർഒ - ആതിര ദിൽജിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movies
News Summary - Jackson Bazaar Youth gets release date Out
Next Story