ഹോമിയോപതിയിലെ പഠനം പറഞ്ഞത് ചിക്കൻ പോക്സ് രോഗിയെ പോസ്റ്റ്മോർട്ടം ചെയ്തപ്പോഴുണ്ടായ വൈറസ് ബാധ; ഭാര്യയുടെ മരണത്തെ കുറിച്ച് ജഗദീഷ്
text_fieldsഈ കഴിഞ്ഞ ഏപ്രിലിലാണ് നടൻ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവിയുമായിരുന്ന ഡോ. രമ അന്തരിച്ചത്. പർക്കിൻസൺസ് എന്ന രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇപ്പോഴിതാ ഭാര്യയുടെ മരണത്തെ കുറിച്ച് പറയുകയാണ് ജഗദീഷ്. ടെലിവിഷൻ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് നടൻ മനസ് തുറന്നത്.
'ന്യൂറോൺസിനെ ബാധിക്കുന്ന രോഗമായിരുന്നു രമയുടേത്. ഹോമിയോപതിയിലെ പഠനം പറഞ്ഞത് ചിക്കൻ പോക്സ് ബാധിച്ച രോഗിയെ പോസ്റ്റ്മോർട്ടം ചെയ്തപ്പോഴുണ്ടായ വൈറസ് ബാധയെന്നാണ്. എന്നാൽ അലോപതിയിൽ ആ സാധ്യത പൂർണ്ണമായും തള്ളിക്കളയുന്നുണ്ട്. മൃതദേഹത്തിൽ നിന്ന് വൈറസ് ബാധിക്കാൻ സാധ്യതയില്ലെന്നാണ്'.
രോഗം കണ്ടെത്തിയതിനെ കുറിച്ചും ജഗദീഷ് വ്യക്തമാക്കി. 'രോഗം കണ്ടെത്താൻ വൈകിയിരുന്നില്ല. നല്ല കെയർ കൊടുക്കാൻ സാധിച്ചു. അവസാനം നിമിഷം വരെ രോഗത്തിനോട് പൊരുതിയിരുന്നു. ഒരു ദിവസം ഒപ്പ് ചെറുതായി പോകുന്നുണ്ടെന്ന് പറഞ്ഞു. എന്നാൽ അന്ന് അങ്ങനെയൊന്നും ഇല്ലെന്ന് ഞാൻ പറഞ്ഞു. എന്നാൽ രോഗം സ്ഥിരീകരിച്ചതിന് ശേഷം ഇതിനെ കുറിച്ച് കൂടുതൽ തിരഞ്ഞപ്പോഴാണ് കൈയക്ഷരം ചെറുതാകുന്നത് ഈ രോഗത്തിന്റെ ലക്ഷമാണെന്ന് അറിഞ്ഞത്'- നടൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.