Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightജയ്​ ഭീം സിനിമയിലെ...

ജയ്​ ഭീം സിനിമയിലെ മുഖത്തടി വിവാദത്തിൽ പ്രതികരണവുമായി പ്രകാശ്​ രാജ്​

text_fields
bookmark_border
ജയ്​ ഭീം സിനിമയിലെ മുഖത്തടി വിവാദത്തിൽ പ്രതികരണവുമായി പ്രകാശ്​ രാജ്​
cancel

ചെന്നൈ: ജയ്​ ഭീം സിനിമയിലെ മുഖത്തടി രംഗത്തെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരണവുമായി നടൻ പ്രകാശ്​ രാജ്​. ഒരു ന്യൂസ്​ പോർട്ടലിന്​ നൽകിയ അഭിമുഖത്തിലാണ്​ പ്രകാശ്​ രാജിന്‍റെ പ്രതികരണം. പ്രത്യേക അജണ്ടയുള്ളവരാണ്​ ഇത്തരം വിവാദങ്ങൾക്ക്​ പിന്നിലെന്ന്​ അദ്ദേഹം പറഞ്ഞു.

ജയ്​ ഭീം സിനിമ കണ്ടതിന്​ ശേഷം ആദിവാസി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ അവർ കണ്ടില്ല. കടുത്ത അനീതികളും അവർക്ക്​ കാണാനായില്ല. മുഖത്തടിക്കുന്ന സീൻ മാത്രമാണ്​ അവർ ശ്രദ്ധിച്ചത്​. തമിഴ്​ അറിഞ്ഞിട്ടും ഹിന്ദി സംസാരിക്കുകയാണ്​ ഒരാളെന്ന്​ തോന്നിയാൽ ചോദ്യം ചെയ്യുന്ന സമയത്ത്​ പൊലീസ്​ ഓഫീസർ പിന്നെ ഏത്​ രീതിയിലാണ്​ പ്രതികരിക്കേണ്ടത്​.

1990കളിലാണ്​ സിനിമയുടെ കഥ നടക്കുന്നത്​. ആ സമയത്ത്​ ഒരാളുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്ന്​​ തോന്നിയാൽ ഈ രീതിയിൽ തന്നെയാവും പ്രതികരണമെന്നാണ്​ തന്‍റെ ചിന്തയെന്ന്​ പ്രകാശ്​ രാജ്​ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളോട്​ പ്രതികരിക്കേണ്ട ആവശ്യ​മില്ല. സ്​ക്രീനിൽ പ്രകാശ്​ രാജായതാണ്​ അവരുടെ പ്രശ്​നമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prakash RajJai Bhim
News Summary - Jai Bhim actor Prakash Raj reacts to slapping controversy. This is what he said
Next Story